കൊത്ത ഒടിടി യിൽ

ദുല്‍ഖര്‍ സല്‍മാന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസായ ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’ . പ്രദര്‍ശന ദിനം മുതല്‍ മികച്ച രീതിയില്‍ മുന്നേറിയ ചിത്രം ബോക്‌സ്‌ ഓഫീസിലും മികച്ച പ്രകടനം കാഴ്‌ചവച്ചു. ഒരു വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം തിയേറ്ററുകളില്‍ എത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തെ പ്രേക്ഷകര്‍ ഇരു കരങ്ങളും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ തിയേറ്റര്‍ റിലീസിന് ശേഷം ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലും റിലീസിനെത്തുകയാണ്. ഡിസ്‌നി പ്ലസ്‌ ഹോട്ട്‌സ്‌റ്റാറിലൂടെയാണ് ‘കിംഗ് ഓഫ് കൊത്ത’ ഒടിടിയില്‍ സ്‌ട്രീമിംഗ് നടത്തുക. നേരത്തെ സെപ്‌റ്റംബര്‍ 22ന് ‘കിംഗ് ഓഫ് കൊത്ത’യുടെ ഒടിടി…

Read More

കിങ് ഓഫ് കൊത്ത ഒടിടി യിലേക്ക്

മലയാളത്തില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു കിംഗ് ഓഫ് കൊത്ത. ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റമായിരുന്ന ചിത്രത്തില്‍ നായകനായെത്തിയത് ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നു. ഓണം റിലീസ് ആയി ഓഗസ്റ്റ് 24 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ഓണം റിലീസുകളില്‍ ആദ്യമെത്തിയ ചിത്രവും ഇതായിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. കുറുപ്പിന് ശേഷമെത്തുന്ന ദുല്‍ഖറിന്‍റെ മലയാളം തിയറ്റര്‍ റിലീസ് എന്നതും കിംഗ് ഓഫ് കൊത്തയ്ക്ക് ഹൈപ്പ് ഉയര്‍ത്തിയ ഘടകമായിരുന്നു. എന്നാല്‍ റിലീസ് ദിനത്തില്‍ ചിത്രത്തിന് സമ്മിശ്ര അഭിപ്രായമാണ്…

Read More

ആർഡിഎക്സ് ഒടിടി യിലേക്ക്?

മുൻവിധികളെ എല്ലാം മാറ്റിമറിച്ച്‌ സൂപ്പര്‍ ഹിറ്റായി മാറിയ ഓണം റിലീസ് ചിത്രമാണ് ആര്‍ഡിഎക്സ്. ആന്റണി വര്‍ഗീസ്, ഷെയ്ൻ നിഗം, നീരജ് മാധവ് എന്നിവര്‍ തകര്‍ത്തഭിനയിച്ച ചിത്രം 50 കോടിയും പിന്നിട്ട് പല ബോക്സ് ഓഫീസ് റെക്കോര്‍ഡുകളും ഭേദിച്ച്‌ മുന്നേറുകയാണ്. നഹാസ് ഹിദായത്ത് എന്ന സംവിധായകൻ മലയാളത്തിന് സമ്മാനിച്ച ഈ ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആര്‍ഡിഎക്സിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സ് ആണ്. ചിത്രത്തിന്റെ റിലീസിന് മുൻപ് തന്നെ ഒടിടി അവകാശം ഇവര്‍ സ്വന്തമാക്കിയിരുന്നു. സെപ്റ്റംബര്‍ അവസാനമോ ഒക്ടോബര്‍ ആദ്യമോ…

Read More

‘ജയിലർ’ ഒടിടിയിലേക്ക്

രജനികാന്തിന്റെ സൂപ്പർഹിറ്റ് ചിത്രം ‘ജയിലർ’ ഒടിടിയിലേക്ക്.സെപ്റ്റംബർ ഏഴ് മുതൽ ആമസോൺ പ്രൈമിൽ സ്ട്രീമിംഗ് ആരംഭിക്കും. മലയാളം ഉൾപ്പടെ അഞ്ച് ഭാഷകളിൽ ചിത്രം ഒടിടി റിലീസായി എത്തുന്നു. രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്റർ ഹിറ്റായ ചിത്രമാണ് ‘ജയിലർ’. നെൽസൺ ദിലീപ്കുമാറാണ് ‘ജയിലർ’സംവിധാനം ചെയ്തിരിക്കുന്നത്. സൺ പിക്‌ചേഴ്‌സാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.ചിത്രത്തിൽ മോഹൻലാൽ, ശിവരാജ്കുമാർ, ജാക്കി ഷ്റോഫ് എന്നിവർ അതിഥി വേഷങ്ങളിലെത്തുന്നു. വിനായകൻ ആണ് വില്ലൻ വേഷത്തിൽ.തമന്ന, രമ്യ കൃഷ്ണൻ, യോഗി ബാബു, സുനിൽ മറ്റ് താരങ്ങൾ. ഓഗസ്റ്റ് പത്തിനാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത്.

Read More

മധുരം മനോഹര മോഹം ഒടിടി യിലേക്ക് 

പ്രശസ്ത കോസ്റ്റ്യും ഡിസൈനറായ സ്റ്റെഫി സേവ്യര്‍ സംവിധാനം ചെയ്ത മധുരം മനോഹര മോഹം എന്ന ചിത്രം അടുത്തിടെയാണ് പ്രദർശനത്തിനെത്തിയത്. മധ്യതിരുവിതാംകൂറിലെ യാഥാസ്ഥിതിക നായര്‍ കുടുംബത്തിന്റെ പശ്ചാത്തലത്തിലൂടെ ഒരു കുടുംബ കഥ തികച്ചും രസകരമായ മുഹൂര്‍ത്തങ്ങളിലൂടെ അതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഒരു സമൂഹത്തിന്റെ ആചാരനുഷ്ടാങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രധാനമായും ഒരു വിവാഹത്തിന്റെ പശ്ചാത്തലത്തിലൂടെയാണ് ചിത്രത്തിന്റെ കഥാപുരോഗതി. മികച്ച വിജയം നേടിയ ചിത്രം മുന്നേറുകയാണ്. ഇപ്പോഴിതാ സിനിമ ഒടിടി റിലീസിനൊരുങ്ങുകയാണ്. ചിത്രം ഉടൻ എച്ച്‌ ആര്‍ ഒടിടിയില്‍ റിലീസ് ചെയ്യും. റിലീസ് തീയതി…

Read More

‘ദ കേരള സ്‌റ്റോറി’യും ഒടിടിയിലേക്ക് 

ജൂണിൽ ഒ.ടി.ടിയിലേക്ക് എത്തുന്നത് വമ്പൻ സിനിമകൾ. മലയാളത്തിൽ നിന്നും ‘2018’ എത്തുമ്പോൾ ഹോളിവുഡ് ചിത്രം ‘അവതാർ 2’വും ഒ.ടി.ടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. വിവാദ ചിത്രം ‘ദ കേരള സ്‌റ്റോറി’യും തമിഴ് ചിത്രം ‘പിച്ചൈക്കാരനും’, ഹോളിവുഡ് ചിത്രം ‘എക്‌സ്‌ട്രാക്ഷൻ 2’വും ഈ മാസം ഒ.ടി.ടിയിൽ എത്തും. ജൂഡ് ആന്തണി ചിത്രം 2018 ഒ.ടി.ടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. തിയേറ്റർ ഉടമകളുടെ പ്രതിഷേധത്തിനിടെയാണ് സോണി ലിവിൽ ചിത്രം റിലീസ് ചെയ്തത്. സിനിമ തിയേറ്ററിൽ എത്തി 42 ദിവസത്തിന് ശേഷം മാത്രമേ ഒ.ടി.ടിയിൽ റിലീസ് ചെയ്യാവൂ എന്ന കരാർ ലംഘിച്ചതിനാൽ…

Read More

2018 ഒടിടിയിൽ ;സംസ്ഥാനത്ത് രണ്ട് ദിവസം തീയേറ്ററുകൾ അടച്ചിടും 

തിരുവനന്തപുരം: കേരളത്തിൽ രണ്ട് ദിവസത്തേക്ക് തീയേറ്ററുകൾ അടച്ചിടാൻ തീരുമാനം. തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റേതാണ് തീരുമാനം. 2018 സിനിമ കരാർ ലംഘിച്ച് ഒടിടിക്ക് നേരത്തെ നൽകിയതിൽ പ്രതിഷേധിച്ചാണ് തീരുമാനം. മുമ്പും ഒടിടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കണമെന്ന ആവശ്യവുമായി തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് രംഗത്ത് എത്തിയിരുന്നു. അതേ സമയം, തീയേറ്ററിൽ എത്തുന്ന  മലയാള സിനിമകളുടെ ഒടിടി  റിലീസ് ആറു മാസത്തിനുശേഷമാക്കാൻ നിയമനിർമ്മാണ നടപടികൾക്ക് സർക്കാരിനോട് ആവശ്യപ്പെടാൻ ഇരിക്കുകയാണ് തിയേറ്റർ ഉടമ സംഘടന ഫിയോക് ഇപ്പോൾ 42 ദിവസത്തെ ഇടവേളയ്‌ക്കുശേഷമാണ് ഒടിടി റിലീസ് എങ്കിലും തിയറ്ററുകളിൽ ആളെത്തുന്നില്ല.…

Read More

2018 ഒടിടി യിലേക്ക്, തിയ്യതി പ്രഖ്യാപിച്ചു 

2018 തിയേറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച്‌ മുന്നേറുകയാണ്. ഇതിനകം 150 കോടി ക്ലബ്ബിലും ചിത്രം ഇടം നേടിയിരുന്നു. എന്നാല്‍, ചിത്രത്തിന്റെ ബോക്സ് ഓഫീസ് വിജയത്തിന് തടയിടുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. സോണി ലൈവിലാണ് ചിത്രം സ്ട്രീം ചെയ്യുക. ഒടിടി പ്രേക്ഷകരെ സംബന്ധിച്ച്‌ ഇത് സന്തോഷകരമായ വാര്‍ത്തയാണെങ്കിലും തിയേറ്ററുകള്‍ക്ക് ഈ വാര്‍ത്ത അത്ര ശുഭകരമല്ല. തിയേറ്ററുകളിലേക്ക് ആളുകളെ കൊണ്ടുവരുന്നതിലും വീണ്ടും സജീവമാക്കുന്നതിലും 2018 നല്ലൊരു പങ്കു വഹിച്ചിട്ടുണ്ട്. ഇപ്പോഴും നിറഞ്ഞ സദസ്സുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കപ്പെടുന്നത്.…

Read More

കൊറോണ പേപ്പേഴ്സ് ഒടിടി റിലീസ് തിയ്യതി പ്രഖ്യാപിച്ചു

ഏറ്റവും പുതിയ ചിത്രം കൊറോണ  പേപ്പേഴ്സിൻറെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ എത്തുന്ന ചിത്രത്തിന്റെ സ്ട്രീമിംഗ് മെയ് 5 ന് ആരംഭിക്കും. ഏപ്രിൽ 6ന് ചിത്രത്തിൻറെ തിയേറ്റർ റിലീസ് ആയിരുന്നു. ഷെയ്ൻ നിഗം ​​നായകനായ ചിത്രത്തിൽ സിദ്ദിഖ്, ഷൈൻ ടോം ചാക്കോ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

Read More

തുറമുഖം ഒടിടി യിൽ

നിവിന്‍ പോളി നായകനായെത്തിയചിത്രം തുറമുഖം ഒ.ടി.ടിയില്‍ റിലീസ് ചെയ്തു. മാര്‍ച്ച്‌ 10-ന് തിയേറ്ററിലെത്തിയ ചിത്രം ഏപ്രില്‍ 28 ഇന്ന് മുതല്‍ ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചു സോണി ലിവിലൂടെയാണ് ചിത്രം പ്രേക്ഷകരിലേയ്ക്ക് എത്തുന്നത്. ഏറെ പ്രതിസന്ധികല്‍ക്ക് ശേഷം തിയേറ്ററുകളില്‍ എത്തിയ തുറമുഖം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു.

Read More
Click Here to Follow Us