ബെംഗളൂരു ∙ കുടുംബ ബജറ്റ് താളംതെറ്റിച്ച് സവാളവില 50 രൂപയോടടുക്കുന്നു. വലുപ്പവും ഗുണമേന്മയും അനുസരിരിച്ചു 38-48 രൂപയാണു ബെംഗളൂരുവിൽ സവാളയുടെ ഇപ്പോഴത്തെ ചില്ലറവില. രണ്ടാഴ്ചയ്ക്കിടെ കൂടിയതു 30 രൂപയോളംസർക്കാരിന്റെ ഹോപ്കോംസ് കടകളിൽ ഇന്നലെ 43 രൂപയ്ക്കാണു വിറ്റത്. കർണാടക, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ ഉൽപാദനം കുറഞ്ഞതും പുണെയിൽ വില കുത്തനെ ഉയർന്നതും ബെംഗളൂരുവിലേക്കുള്ള സവാളവരവിനെ സാരമായി ബാധിച്ചു. വെള്ളപ്പൊക്കം മൂലം വിള നശിച്ചതിനാൽ ഗുജറാത്തിലേക്കു മഹാരാഷ്ട്രയിൽനിന്നു സവാള കയറ്റുമതി കൂടിയതാണു പുണെയിൽ വില ഉയരാൻ കാരണം. ഇതിനെല്ലാം പുറമേ ഗണേശോത്സവം, മഹാനവമി തുടങ്ങിയ ആഘോഷങ്ങൾ…
Read More