ബെംഗളൂരു: രാജ്യത്തെ പ്രധാന വിമാനത്താവളമായ ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിനു അഭിമാന നേട്ടം. ലോകത്ത് ഏറ്റവും കൃത്യമായി സമയനിഷ്ഠ പാലിക്കുന്ന വിമാനത്താവളമായാണ് ബംഗളൂരു വിമാനത്താവളം തിരഞ്ഞെടുക്കപ്പെട്ടത്. വിമാന സർവീസുകളെ വിലയിരുത്തുന്ന ഏജൻസിയായ സിറിയം നടത്തുന്ന പഠനത്തിലാണ് കണ്ടെത്തൽ. രാജീവ് ഗാന്ധി എയർപോർട്ട് ഹൈദരാബാദും പട്ടികയിൽ മുൻപന്തിയിലുണ്ട്. വിമാനങ്ങൾ പുറപ്പെടുന്ന സമയത്തിന്റെ കൃത്യതയുടെ കാര്യത്തിൽ മികച്ച റെക്കോർഡാണ് വിമാന താവളത്തിനുള്ളതെന്നു പഠനം പറയുന്നു. സെപ്റ്റംബറിൽ 88.51 ശതമാനവും ഓഗസ്റ്റിൽ 89.66 ശതമാനവും ജൂലൈയിൽ 87.51 ശതമാനവുമായിരുന്നു സമയ കൃത്യത. ആഗോള തലത്തിൽ തന്നെ ഏറ്റവും മികച്ചതാണ്…
Read MoreTag: one
റേഷനരി മറിച്ച് വിൽക്കൽ; കയ്യോടെ പിടികൂടി വിജിലൻസ്
ബെംഗളുരു; സർക്കാർ നൽകുന്ന റേഷനരി മറിച്ചു വിൽക്കുന്ന സംഘത്തിലെ ഒരാൾ പിടിയിലായി. ദീപക് കുമാർ (33) ആണ് വിജിലൻസിന്റെ പിടിയിലായത്. വിജിലൻസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഇത്തരത്തിൽ മറിച്ച് വിൽക്കാൻ വച്ചിരുന്ന 319 ചാക്ക് അരി, 328 ചാക്ക് റാഗി, 10 ചാക്ക് ഗോതമ്പ്, എന്നിവ ജരഹനഹള്ളിയിലെ ഗോഡൗണിൽ നിന്ന് പിടിച്ചെടുത്തു. സംഭവത്തെ തുടർന്ന് റേഷൻ വ്യാപാരികൾ ഉൾപ്പെടെ ആറുപേർ ഒളിവിൽ പോയി. മണ്ഡ്യ, തൂമക്കുരു എന്നിവിടങ്ങളിലും വിജിലൻസ് പരിശോധന നടത്തി. അർഹരായവർക്ക് പോലും ഭക്ഷ്യ വസ്തുക്കൾ കൃത്യമായി കിട്ടിയിരുന്നില്ല എന്ന പരാതി വ്യാപകമായിരുന്നു.…
Read Moreഅതി ശക്തമായ മഴ; മിന്നലേറ്റ് ഒരു മരണം
ബെംഗളുരു; ശക്തമായ മഴയിൽ മിന്നലേറ്റ് ഒരു മരണം, ഹൊസ്ദുർഗ ടൗണിലാണ് ഒരാൾ മിന്നലേറ്റ് മരണപ്പെട്ടത്. അതിശക്തമായ മഴ പെയ്തതോടെ സമീപത്തുള്ള വലിയ വൃക്ഷത്തിന്റെ അടിയിൽ കയറി കൂട്ടുകാരൊടൊപ്പം നിൽക്കവെയാണ് മിന്നലേറ്റ് മരണം. കൂടെയുണ്ടായിരുന്ന നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കനത്ത മഴയാണ് ചിത്രദുർഗയിൽ ഒരാഴ്ച്ചയായി അനുഭവപ്പെടുന്നത്. ഏതാനും പാലങ്ങൾക്കും കൂടാതെ റോഡുകൾക്കും ശക്തമായ മഴയിൽ കാര്യമായ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ചല്ലക്കരെ താലൂക്കിൽ 13 ആടുകൾ മിന്നലേറ്റ് ചത്തിരുന്നു. ഹെക്ടർ കണക്കിന് സ്ഥലത്തെ കൃഷിയാണ് വെള്ളം കയറി നശിച്ചത്. വെള്ളം ഉയർന്നതിനെ തുടർന്ന് സമീപത്തെ വീടുകളിൽ…
Read Moreജോലി തേടിയെത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണി; ആൾമാറാട്ടം നടത്തിയയാൾ പിടിയിൽ
ബെംഗളുരു; നഗരത്തിൽ ജോലി തേടിയെത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ ശിവമൊഗ സ്വദേശി സന്ദീപ്(34) പിടിയിലായി. സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയത് കാണിച്ച് പണം ആവശ്യപ്പെട്ടായിരുന്നു ഭീഷണിപ്പെടുത്തിയിരുന്നത്. ബെംഗളുരു കമ്മനഹള്ളി സ്വദേശിയായ യുവതി നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. ജോലി അന്വേഷിച്ച് നഗരത്തിലെത്തിയ യുവതിയുടെ ഫോൺ നമ്പർ ഒരു പൊതു സുഹൃത്തിന്റെ കയ്യിൽ നിന്നാണ് ഇയാൾ തരപ്പെടുത്തിയത്. തുടർന്ന് ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ച് വരുത്തുകയായിരുന്നു, തുടർന്ന് നേരിൽ ഇവർ കണ്ട സമയത്ത് യുവാവ് ഇവരുടെ ഏതാനും ചിത്രങ്ങൾ പകർത്തിയിരുന്നു. ഏതാനും…
Read More