ബെംഗളൂരു: പഴകിയ ഓട്സ് നൽകിയെന്ന് സൂപ്പർമാർക്കറ്റിനെതിരെ നൽകിയ പരാതിയിൽ പരാതിക്കാരന് അനുകൂലവിധി. 49 കാരനായ ബെംഗളൂരു സ്വദേശിയാണ് പരാതി നൽകിയത്. സൂപ്പർമാർക്കറ്റ് 10000 രൂപ നഷ്ടപരിഹാരം നൽകാനാണ് കോടതി വിധി. ചികിൽസാചെലവുകളും നിയമചെലവുകളുമടക്കം എല്ലാ നഷ്ടങ്ങളും ചേർത്താണ് 10000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃകമ്മിഷൻ ഉത്തരവിട്ടത്. ബംഗളൂരുവിലെ ജയ നഗറിലെ സൂപ്പർ മാർക്കറ്റിൽ നിന്നുമാണ് 925 രൂപ വിലയുള്ള ഓട്സ് വാങ്ങിയത്. ഓട്സ് കഴിച്ചതിനെ തുടർന്ന് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടര്ന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പരിശോധനയിൽ ഭക്ഷ്യവിഷബാധയേറ്റതായി കണ്ടെത്തി. സംശയം തോന്നിയ…
Read More