സോള്‍: ഭരണകൂടത്തിന് എതിരായ ഭീഷണി ഒഴിവാകുന്നപക്ഷം ആണവ പരീക്ഷണവുമായി മുന്നോട്ടുപോകേണ്ട ആവശ്യമില്ലെന്ന നിലപാടുമായി ഉത്തര കൊറിയ. അമേരിക്കയുമായി ചര്‍ച്ച നടത്താനും ചര്‍ച്ച അവസാനിക്കുംവരെ ആണവ പരീക്ഷണം നിര്‍ത്തിവെക്കാനും തയ്യാറാണെന്നും ഉത്തര കൊറിയ പറയുന്നു. കിം ജോങ് ഉന്നുമായി ചര്‍ച്ച നടത്തിയ ദക്ഷിണ കൊറിയന്‍ പ്രതിനിധി സംഘത്തെ ഉദ്ധരിച്ച് ദക്ഷിണ കൊറിയന്‍ സംഘത്തലവന് ചുങ് ഉയി യോങ് മാധ്യമങ്ങളോട് പറഞ്ഞതാണ് ഇക്കാര്യം. അമേരിക്കയുമായി ചര്‍ച്ച നടത്തുന്നതിനിടെ ആണവ പരീക്ഷണങ്ങള്‍ നടത്തില്ല. കഴിഞ്ഞ വര്‍ഷം നവംബറിനുശേഷം ആണവ പരീക്ഷണങ്ങളൊന്നും നടത്തിയിട്ടില്ലെന്നും ഉത്തര കൊറിയ ചൂണ്ടിക്കാട്ടി. ആണവ പരീക്ഷണങ്ങളുടെ…
Read MoreTag: north korea
ട്രംപ് ഭരണകൂടത്തിന് ഉത്തരകൊറിയയുടെ ഭീഷണി.
പ്യോങ്യാംഗ്: ദക്ഷിണകൊറിയയുമായി വരും മാസങ്ങളിൽ അമേരിക്ക സംയുക്ത സൈനിക പരിശീലനങ്ങൾ നടത്തുകയാണെങ്കിൽ കൂടുതൽ പ്രശ്നങ്ങൾ നേരിടേണ്ടിവരുമെന്ന് ട്രംപ് ഭരണകൂടത്തിന് ഉത്തരകൊറിയയുടെ ഭീഷണി. അമേരിക്കയും ദക്ഷിണ കൊറിയയും തമ്മിലുള്ള സൈനിക പരിശീലനങ്ങൾ കൊറിയൻ രാജ്യങ്ങളുടെ അനുരഞ്ജനത്തിന് തടസമാണെന്നും, അത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടായാൽ ഭരണകുടം അമേരിക്കയെ നേരിടാൻ നിർബന്ധിതമാകുമെന്നും ഉത്തര കൊറിയൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി. അമേരിക്കയും ദക്ഷിണ കൊറിയയും തമ്മിലുള്ള സൈനിക പരിശീലനം ഏപ്രിലിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. കിം ജോങ് ഉൻ ഭരണകൂടത്തിനോട് എതിർപ്പ് പ്രകടിപ്പിച്ച് നേരത്തെ ഇരു രാജ്യങ്ങളും സൈനിക പരിശീലനം നടത്തിയിരുന്നു. ഫെബ്രുവരി 23…
Read More