മാസ്റ്ററിന് ശേഷം ഇളയ ദളപതി വിജയ് യെ കേന്ദ്രകഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലിയോ. ഒക്ടോബർ 19 ന് തിയറ്ററുകളിലെത്തിയ ചിത്രം കേരളത്തിൽ ഉൾപ്പെടെ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് ആണ് ചർച്ചാവിഷയം. തിയറ്ററുകളിൽ മികച്ച വിജയം നേടിയ ലിയോ ഒ.ടി.ടി റിലീസിനൊരുങ്ങുകയാണ്, നെറ്റ്ഫ്ലിക്സാണ് ഓൺലൈൻ സ്ട്രീമിങ് റൈറ്റ് സ്വന്തമാക്കിയത്. നവംബർ 16 ന് ചിത്രമെത്തുമെന്നാണ് വിവരം. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. നേരത്തെ നവംബർ 21 ന് നെറ്റ്ഫ്ലിക്സിൽ ചിത്രമെത്തുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ലിയോയിൽ പാര്‍ഥിപൻ എന്ന…
Read MoreTag: Netflix
ആർഡിഎക്സ് ഒടിടി യിലേക്ക്?
മുൻവിധികളെ എല്ലാം മാറ്റിമറിച്ച് സൂപ്പര്‍ ഹിറ്റായി മാറിയ ഓണം റിലീസ് ചിത്രമാണ് ആര്‍ഡിഎക്സ്. ആന്റണി വര്‍ഗീസ്, ഷെയ്ൻ നിഗം, നീരജ് മാധവ് എന്നിവര്‍ തകര്‍ത്തഭിനയിച്ച ചിത്രം 50 കോടിയും പിന്നിട്ട് പല ബോക്സ് ഓഫീസ് റെക്കോര്‍ഡുകളും ഭേദിച്ച് മുന്നേറുകയാണ്. നഹാസ് ഹിദായത്ത് എന്ന സംവിധായകൻ മലയാളത്തിന് സമ്മാനിച്ച ഈ ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആര്‍ഡിഎക്സിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സ് ആണ്. ചിത്രത്തിന്റെ റിലീസിന് മുൻപ് തന്നെ ഒടിടി അവകാശം ഇവര്‍ സ്വന്തമാക്കിയിരുന്നു. സെപ്റ്റംബര്‍ അവസാനമോ ഒക്ടോബര്‍ ആദ്യമോ…
Read Moreഇരട്ട ഒടിടി യിൽ.. എപ്പോൾ മുതൽ?
ജോജു ജോര്‍ജ് ആദ്യമായി ഇരട്ട വേഷത്തില്‍ എത്തിയ ചിത്രം ഇരട്ട ഇന്ന് അര്‍ധരാത്രി മുതല്‍ ഒടിടിയില്‍ സ്ട്രീമിങ് തുടങ്ങും. ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സാണ്. ഫെബ്രുവരി 3 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇരട്ട. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളില്‍ നിന്ന് ലഭിച്ചത്. ചിത്രത്തിന്റെ ഒടിടി റിലീസിനായി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ജോജുവിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷന്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. നവാഗതനായ രോഹിത് എം ജി കൃഷ്‍ണന്‍…
Read Moreനൻപകൽ നേരത്ത് മയക്കം ഒടിടി റിലീസ് തിയ്യതി പ്രഖ്യാപിച്ചു
ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ഒന്നിച്ച ഗംഭീരമായ ചിത്രം നൻപകൽ നേരത്ത് മയക്കം ഒടിടി റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ഇക്കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ വലിയ രീതിയിൽ സ്വീകരിക്കപ്പെട്ട ചിത്രത്തിന് തിയറ്ററുകളിലും വരവേൽപ്പ് ലഭിക്കുന്നതിൽ മമ്മൂട്ടി നന്ദി പറഞ്ഞു രംഗത്ത് എത്തിയിരുന്നു. ‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമ ഒടിടിയിലേക്ക് എത്തുന്നത് പുതിയ വാർത്തയാണ്. ‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമ നെറ്റ്ഫ്ലിക്സിലാണ് സ്ട്രീം ചെയ്യുക. ഫെബ്രുവരി 23 മുതലാണ് സ്ട്രീമിംഗ്. തമിഴ് ഭാഷയും ഗ്രാമങ്ങളും ഇടകലർന്ന ചിത്രമായതിനാൽ അവിടെയും വലിയ സ്വീകാര്യതയായിരുന്നു ചിത്രത്തിന്…
Read Moreകാപ്പ ഒടിടി യിലേക്ക്
പൃഥ്വിരാജ് നായകനായി എത്തിയ ഏറ്റവും ഒടുവിലെത്തിയ ചിത്രം കാപ്പ ഒടിടി യിലേക്ക്. നെറ്റ്ഫ്ലിക്സിലാണ് ‘കാപ്പ’ സ്‍ട്രീമിംഗ് ചെയ്യുക. ജനുവരി 19 മുതലായിരിക്കും സ്‍ട്രീമിംഗ്. അപര്‍ണ ബാലമുരളിയായിരുന്നു ചിത്രത്തിലെ നായിക. ആസിഫ് അലിയും അന്ന ബെന്നും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തി. ചിത്രത്തില്‍ ദിലീഷ് പോത്തന്‍, ജഗദീഷ്, നന്ദു തുടങ്ങി വലിയ താരനിരയും അഭിനയിക്കുന്നു. ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും ‘കൊട്ട മധു’ എന്ന കഥാപാത്രവും റിലീസിനു മുന്നേ തന്നെ സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടിയിരുന്നു.
Read Moreഗംഗുഭായ് നെറ്റ്ഫ്ലിക്സ് റിലീസ് തിയ്യതി പ്രഖ്യാപിച്ചു
ആലിയ ഭട്ട് നായികയായെത്തിയ സഞ്ജയ് ലീല ബന്‍സാലി ചിത്രം ഗംഗുഭായ് കത്തിയവാഡി ഏപ്രില്‍ 26 മുതല്‍ ഒ ടി ടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യും. ഫെബ്രുവരി 25ന് തിയറ്ററുകളിലെത്തിയ ചിത്രം 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. ടൈറ്റില്‍ കഥാപാത്രമായി ഒരു നായിക എത്തുന്ന ചിത്രം ഈ നേട്ടം സ്വന്തമാക്കുന്നത് അപൂര്‍വ്വ കാഴ്ച്ചയാണ്. കാമാത്തിപ്പുര പശ്ചാത്തലമാക്കുന്ന ചിത്രമാണ് ഗംഗുഭായ് കത്തിയവാഡി. ‘പദ്‍മാവതി’നു ശേഷം എത്തുന്ന ബന്‍സാലി ചിത്രമാണ്. ഹുസൈന്‍ സെയ്‍ദിയുടെ ‘മാഫിയ ക്വീന്‍സ് ഓഫ് മുംബൈ’ എന്ന പുസ്‍തകത്തിലെ ഗംഗുഭായ് കൊത്തേവാലി എന്ന സ്ത്രീയുടെ…
Read Moreപുതിയ മാറ്റങ്ങളുമായി നെറ്റ്ഫ്ലിക്സ്
കാലിഫോര്‍ണിയ: അക്കൗണ്ട് ഷെയറിംഗില്‍ പുതിയ മാറ്റങ്ങൾ കൊണ്ടുവരാനൊരുങ്ങി പ്രമുഖ ഓണ്‍ലെെന്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സ്. ലോകത്തൊട്ടാകെ ഒട്ടനവധി ഉപയോക്താക്കളുള്ള സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമാണ് നെറ്റ്‌ഫ്ലിക്‌സ്. ഒരു അക്കൗണ്ട് ഒന്നിലധികം പേര്‍ക്ക് ഉപയോഗിക്കാന്‍ നെറ്റ്ഫ്ലിക്‌സ് അനുവദിക്കാറുണ്ട്. വീടുകളില്‍ കൂടാതെ കൂട്ടുകാര്‍ക്കിടയിലും ഷെയര്‍ ചെയ്ത് നെറ്റ്ഫ്ലിക്‌സ് ഉപയോഗിക്കുന്നവര്‍ ഏറെയാണ്. പ്രീമിയം പ്ലാനില്‍ അഞ്ച് പ്രൊഫെെലുകള്‍ വരെ നെറ്റ്ഫ്ലിക്‌സില്‍ ഉണ്ടാക്കാം. ഇത്രയും പ്രൊഫെെലുകള്‍ പരസ്‌പരം ഷെയര്‍ ചെയ്ത് അഞ്ചില്‍ കൂടുതല്‍ പേരും പലപ്പോഴും നെറ്റ്ഫ്ലിക്‌സ് സേവനം ഉപയോഗിക്കാറുണ്ട്. ഇത്തരത്തില്‍ ഉപയോഗിക്കുന്ന എല്ലാവര്‍ക്കും തിരിച്ചടിയാകുന്ന മാറ്റമാണ് നെറ്റ്ഫ്ലിക്‌സ് കൊണ്ട് വരാന്‍ ഒരുങ്ങുന്നത്.…
Read More