ന്യൂഡൽഹി : കോവിഡ് അടിയന്തരസാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പുകള്‍ വിലയിരുത്താന്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മോക് ഡ്രില്‍ സംഘടിപ്പിച്ചു. ആശുപത്രികളിലെ കിടക്കകള്‍, ഓക്സിജന്‍– വെന്റിലേറ്റര്‍ സൗകര്യമുള്ള കിടക്കകള്‍, ഐസിയു കിടക്കകള്‍, ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം തുടങ്ങിയവ ഇതിന്റെ ഭാഗമായി പരിശോധിച്ചു. മ്യാന്മറില്നിന്നും ബാങ്കോക്കില്‍നിന്നും എത്തിയ രണ്ടു പേര്‍ക്ക് വീതമാണ് രോഗം. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ദുബായ്, കോലാലംപുര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ രണ്ടുപേര്‍ക്കും കണ്ടെത്തി. കര്‍ണാടകത്തില്‍ തിയറ്ററുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും മാസ്ക് നിര്‍ബന്ധമാക്കി. 24 മണിക്കൂറിനുള്ളില്‍ 196 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍…
Read MoreTag: NATIONAL NEWS
164 പേരുടെ പിന്തുണ നേടി വിശ്വാസവോട്ടെടുപ്പ് ജയിച്ച് ഏക്നാഥ് ഷിന്‍ഡെ
മുംബൈ: മഹാരാഷ്ട്രയില്‍ നടന്ന വിശ്വാസവോട്ടെടുപ്പിൽ ജയിച്ച് ഏക്നാഥ് ഷിന്‍ഡെ. 164 പേരുടെ പിന്തുണയോടെയാണ് വിശ്വാസവോട്ടെടുപ്പില്‍ ഏക്നാഥ് ഷിന്‍ഡെ ജയം കൈവരിച്ചത്. കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത് 143 പേരുടെ പിന്തുണയായിരുന്നു. 40 ശിവസേന എംഎല്‍എമാരാണ് ഷിന്‍ഡെയ്ക്ക് അനുകൂലമായി വോട്ട് ചെയ്തത്. കൂടാതെ രണ്ട് ശിവസേന എംഎല്‍എമാര്‍ കൂടി കൂറുമാറി ഷിന്‍ഡെയ്ക്കപ്പൊം ചേര്‍ന്നു. 99 അംഗങ്ങളാണ് ഷിന്‍ഡെയ്ക്ക് എതിരായി വോട്ട് രേഖപ്പെടുത്തിയത്. മൂന്ന് അംഗങ്ങള്‍ ഇന്ന് നടന്ന വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇന്നലെ നടന്ന സ്പീക്കർ തെരഞ്ഞെടുപ്പിലും ബിജെപി സഖ്യത്തിന് 164 പേരുടെ വോട്ട് കിട്ടിയിരുന്നു. ശിവസേനാ…
Read Moreമഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ നീക്കങ്ങളുമായി ബിജെപി
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് ഠാക്കറെയുടെ രാജിയ്ക്ക് പിന്നാലെ സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾ വേഗത്തിലാക്കി ബിജെപി. തങ്ങൾക്ക് 170 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് ബിജെപി നേതാവ് ഗിരീഷ് മഹാജൻ അറിയിച്ചു. ദേവേന്ദ്ര ഫഡ്നവിസ് തന്നെയായിരിക്കും മുഖ്യമന്ത്രിയാകുക എന്നാണ് റിപ്പോർട്ടുകൾ. ശിവസേന വിമതരുടെ നേതാവ് ഏക്നാഥ് ഷിൻഡെ ഉപമുഖ്യമന്ത്രിയായേക്കും. നിർണായക തീരുമാനങ്ങൾക്കായി ബിജെപി ഇന്ന് യോഗം ചേരും. ദേശീയ ജനറൽ സെക്രട്ടറി സി.ടി രവിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. അതേസമയം, ഏക്നാഥ് ഷിൻഡെ തന്നോടൊപ്പമുള്ള വിമത എംഎൽഎമാരോടൊപ്പം രാവിലെ യോഗം ചേരും. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നിയമസഭാ കൗണ്‍സിൽ…
Read Moreകറാച്ചി മാർക്കറ്റിൽ വെച്ചുണ്ടായ സ്ഫോടനത്തിൽ ഒരു മരണം; നിരവധി പേർക്ക് പരിക്ക്
കറാച്ചി മാര്‍ക്കറ്റില്‍ വന്‍ സ്ഫോടനം. തിരക്കുള്ള മാര്‍ക്കറ്റ് പരിസരത്ത് നടന്ന ബോംബ് സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 11 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഒരു എക്സ്പ്ലോസിവ് ഡിവൈസ് ഉപയോഗിച്ചുകൊണ്ടാണ് സ്ഫോടനം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. മാര്‍ക്കറ്റിലേക്ക് സാധനങ്ങള്‍ എത്തിക്കുന്ന പിക്ക് അപ്പ് വാനുകളും മറ്റ് ഇരുചക്രവാഹനങ്ങളും സ്ഫോടനത്തില്‍ പൂര്‍ണമായും നശിച്ചു. സ്ഫോടനം നടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ബോംബ് ഡിസ്പോസല്‍ സ്ക്വാഡുകളും തീവ്രവാദ വിരുദ്ധ സേനയും സ്ഥലത്തെത്തി.
Read Moreചരിത്രവിധിയുമായി സുപ്രീം കോടതി: രാജ്യദ്രോഹക്കേസുകള്‍ മരവിപ്പിച്ചു
ദില്ലി: രാജ്യദ്രോഹ കേസുകള്‍ മരവിപ്പിച്ച് സുപ്രീംകോടതി. കേന്ദ്രവും സംസ്ഥാനങ്ങളും പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. നിലവിലെ രാജ്യദ്രോഹകേസുകളുടെ നടപടികൾ എല്ലാം നിര്‍ത്തിവെയ്ക്കണം. പുനഃപരിശോധന പൂര്‍ത്തിയാകുന്നതുവരെ 124 എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യരുത് തെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. നിലവിൽ ജയിലിലുള്ളർ ജാമ്യത്തിനായി കോടതികളെ സമീപിക്കണം. രാജ്യദ്രോഹ കേസുകളില്‍ 13000 പേര് ജയിലുകളിലുണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.
Read Moreഗാന്ധി കുടുംബം നേതൃ പദവികളിൽ നിന്ന് മാറിനിന്നേക്കും.
ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഗാന്ധി കുടുംബത്തിലെ മൂന്ന് പേര് നേതൃ സ്ഥാനങ്ങളൊഴിയും. പാർട്ടിയുടെ ദേശീയ അധ്യക്ഷ പദവിയിൽ താത്കാലികമായി തുടരുന്ന സോണിയ ഗാന്ധി മാറിയേക്കും. പ്രിയങ്ക ഗാന്ധി എഐസിസി സെക്രട്ടറി സ്ഥാനവും ഒഴിയും. ഗ്രൂപ്പ് 23 നേതാക്കളുടെ ഭാഗത്ത് നിന്ന് വന്ന കടുത്ത വിമർശനവും പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രകടനമാണ് പ്രധാനമായും മൂവരെയും രാജിയിലേക്ക് നയിച്ചിരിക്കുന്നതെന്നാണ് സൂചന. 2014ലേറ്റ പരാജയത്തിന് പിന്നാലെ രാജിവെക്കാന്‍ സോണിയാ ഗാന്ധിയും രാഹുലും രാജി…
Read Moreദ്രുത വാക്സിനേഷൻ, യാത്രാ നിരോധനം; ഒമിക്റോണിനെതിരെ ഇസ്രായേൽ പോരാട്ടം തുടരുന്നു.
ജറുസലേം: കൊറോണ വൈറസ് പാൻഡെമിക്കിനോടുള്ള ഇസ്രയേലിന്റെ പ്രതികരണം ലോകമെമ്പാടും സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നു, പ്രത്യേകിച്ചും അതിന്റെ ദ്രുത വാക്സിൻ വിതരണത്തിനും മൂന്നാം ഡോസിന് വിശാലമായ ശാസ്ത്രീയ പിന്തുണ ലഭിക്കുന്നതിന് മുമ്പ് ബൂസ്റ്റർ ഷോട്ടുകൾ നൽകാനുള്ള നേരത്തെയുള്ള തീരുമാനത്തിനും. രാജ്യം ഇപ്പോൾ അഭൂതപൂർവമായ ഒരു കേസ് ലോഡിനെയാണ് അഭിമുഖീകരിക്കുന്നത്. മുൻ റെക്കോർഡുകളെ തകർത്ത് 37,000-ത്തിലധികം പുതിയ ഒമിക്റോൺ വേരിയന്റ കേസുകളാണ് ചൊവ്വാഴ്ച ഇസ്രായേൽ റിപ്പോർട്ട് ചെയ്തത്. നവംബറിൽ ദക്ഷിണാഫ്രിക്കയിൽ ഒമൈക്രോൺ വേരിയന്റ് ആദ്യമായി കണ്ടെത്തിയതിന് തൊട്ടുപിന്നാലെ, ഇസ്രായേൽ രാജ്യാന്തര യാത്രയ്ക്ക് കനത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയത്. എന്നാൽ ലോക്ക്ഡൗണുകളും…
Read Moreതീപിടിത്തം നടത്തിയ പ്രതിക്കെതിരെ തീവ്രവാദ കുറ്റം ചുമത്തി ദക്ഷിണാഫ്രിക്കൻ പാർലമെന്റ്.
കേപ്ടൗൺ: ദക്ഷിണാഫ്രിക്കൻ പാർലമെന്റിന് തീവെച്ചെന്ന് സംശയിക്കുന്ന ഒരാളെ ചൊവ്വാഴ്ച രണ്ടാം കോടതിയിൽ ഹാജരാക്കി. ഇപ്പോൾ കവർച്ച, തീകൊളുത്തൽ എന്നീ ആരോപണങ്ങൾക്ക് പുറമേ, തീവ്രവാദത്തിന്റെ ഒരു പുതിയ ആരോപണമാണ് അദ്ദേഹത്തിനുമേൽ ചുമത്തപ്പെട്ടിട്ടുള്ളത്. ജനുവരി രണ്ടിന് തീപിടിത്തമുണ്ടായതിനെ തുടർന്ന് കേപ്ടൗണിലെ പാർലമെന്റ് സമുച്ചയത്തിന് സമീപം 49 കാരനായ സാൻഡിൽ ക്രിസ്മസ് മാഫെയെ അറസ്റ്റ് ചെയ്യുകയും മൂന്ന് ദിവസത്തിന് ശേഷം കോടതിയിൽ ഹാജരാക്കുകയും ചെയ്തു. മാഫെ സ്കീസോഫ്രീനിക് ആണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് മാഫെയുടെ മാനസിക നില നിർണ്ണയിക്കാൻ പ്രോസിക്യൂട്ടർക്ക് ഒരു മാസത്തെ സാവകാശവും മജിസ്ട്രേറ്റ് സമേകിലെ മ്പലോ അനുവദിച്ചു. തീവ്രവാദ…
Read Moreജസ്റ്റിസ് ആയിഷ മാലിക് പാകിസ്ഥാനിലെ ആദ്യ വനിതാ സുപ്രീം കോടതി ജഡ്ജിയാകും.
ഇസ്ലാമാബാദ്: യാഥാസ്ഥിതിക മുസ്ലീം ഭൂരിപക്ഷ രാജ്യത്തിന്റെ പരമോന്നത കോടതിയിലേക്ക് ലാഹോർ ഹൈക്കോടതി ജഡ്ജി ആയിഷ മാലിക്കിനെ ഉയർത്താൻ ഉന്നതാധികാര പാനൽ അനുമതി നൽകിയതിന് പിന്നാലെ സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയെ നിയമിക്കാൻ പാകിസ്ഥാൻ തീരുമാനിച്ചു. ചീഫ് ജസ്റ്റിസ് ഗുൽസാർ അഹമ്മദിന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ ജുഡീഷ്യൽ കമ്മീഷൻ (ജെസിപി) നാലിനെതിരെ അഞ്ച് വോട്ടിന്റെ ഭൂരിപക്ഷത്തിന് മാലിക്കിന്റെ സ്ഥാനക്കയറ്റം അംഗീകരിച്ചതായിട്ടാണ് റിപ്പോർട്ട് ചെയ്തത്. ജെസിപിയുടെ അംഗീകാരത്തിന് ശേഷം, ജെസിപിയുടെ ശുപാർശക്ക് വിരുദ്ധമായ ഒരു പാർലമെന്ററി കമ്മിറ്റി കൂടി അവരുടെ പേര് പരിഗണിക്കും. ഇത് രണ്ടാം തവണയാണ്…
Read More