ബെംഗളൂരു: നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് പുതുതായി ടാർ ചെയ്യുകയും കുഴികൾ മൂടുകയും ചെയ്ത റോഡുകൾ തകർന്ന സംഭവത്തിൽ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതലയുണ്ടായിരുന്ന മൂന്ന് എഞ്ചിനീയർമാർക്ക് ബിബിഎംപി നോട്ടീസ് നൽകി . തകർന്ന റോഡിൻറെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ പ്രധാനമന്ത്രിയുടെ ഓഫീസ് കർണാടക മുഖ്യമന്ത്രിയുടെ ഓഫീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. മോദിക്ക് വേണ്ടി മോടികൂട്ടിയ റോഡ് തകർന്നു; എഞ്ചിനീയർമാർക്ക് നോട്ടീസ് അയച്ച് ബിബിഎംപി എന്ന വിഷയത്തിൽ അന്വേഷണം നടത്താനും ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കാനും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബിബിഎംപി കമ്മിഷണർ തുഷാർ…
Read More