നന്ദി ഹിൽസിൽ സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണം;സൈക്കിളുകൾക്കും ബൈക്കുകൾക്കും നിയന്ത്രണമില്ല.

ബെംഗളൂരു : വിനോദസഞ്ചാര കേന്ദ്രമായ നന്ദി ഹിൽസിലേക്ക് സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 5 മണി മുതൽ 9 മണി വരെ നാലു ചക്രവാഹനങ്ങൾക്കാണ് നിയന്ത്രണം. ബൈക്ക് സൈക്കിൾ യാത്രക്കാർക്ക് ഈ സമയവും നന്ദി ഹിൽസിലേക്ക് പ്രവേശനമുണ്ട്, ഒൻപതിന് ശേഷം ആറു വരെ നാലു ചക്രവാഹനങ്ങൾക്കും പ്രവേശനമുണ്ടാകും. അവധി ദിവസങ്ങളിൽ സൂര്യോദയം കാണാൻ ബെംഗളൂരുവിൽ നിന്നടക്കം പുലർച്ചെആളുകൾ എത്താറുണ്ട്. വാഹനങ്ങളുടെ ആധിക്യം മൂലം ഹെയർ പിൻ വളവുകളിലെ അപകടം ഒരു നിത്യസംഭവമായി.ഈ സാഹചര്യത്തിലാണ് നിയന്ത്രണമേർപ്പെടുത്തുന്നത്.

Read More
Click Here to Follow Us