ബെംഗളൂരു: ശ്രീനാരായണ ഗുരു സ്ഥാപിച്ച മംഗളൂരു കുദ്രോളി ശ്രീ ഗോകര്‍ണ്ണനാഥേശ്വര ക്ഷേത്ര അങ്കണം ഇന്നലെ സവിശേഷമായ ദേശീയ പതാകയൊരുക്കി ശ്രദ്ധേനേടി. ധാന്യങ്ങളും പച്ചക്കറികളും കൊണ്ടാണ് 38 അടിയുള്ള ത്രിവര്‍ണ പതാക രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷ ഭാഗമായ അമൃത് മഹോത്സവത്തില്‍ സജ്ജീകരിച്ചത്. മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ക്ഷേത്രം ട്രസ്റ്റ് ചെയര്മാന് ബി.ജനാര്‍ദ്ദന പുജാരി ആഘോഷം ഉദ്ഘാടനം ചെയ്തു. വാര്‍ധക്യ ബുദ്ധിമുട്ടുകൾ വകവെക്കാതെ ചക്രക്കസേരയിലാണ് അദ്ദേഹം ആഘോഷത്തിന് എത്തിയത്. വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യങ്ങളില്‍ നിസ്വാര്‍ത്ഥനും മതേതര നിറകുടവുമായ ജനാര്‍ദ്ദന പൂജാരിയുടെ സാന്നിധ്യം…
Read More