ചെന്നൈ : സാമ്പത്തിക പ്രയാസത്തെ തുടർന്ന് മകന് വിഷം നല്‍കിയശേഷം വീട്ടമ്മയും വിഷം കഴിച്ചു മരിച്ചു. അമ്പത്തൂര്‍ രാമസ്വാമി സ്‌കൂള്‍ റോഡില്‍ ലതയും മകന്‍ തവജും ആണ് മരിച്ചത്. അമ്മയെ അബോധാവസ്ഥയില്‍ കണ്ട തവജ് രാവിലെ അയല്‍വാസിയെ വിവരമറിയിക്കുകയായിരുന്നു. അവര്‍ വന്നുനോക്കിയപ്പോള്‍ ലതയെ മരിച്ചനിലയില്‍ കണ്ടെത്തി. തുടര്‍ന്ന് തവജും അബോധാവസ്ഥയിലായി. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജിവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ അമ്പത്തൂര്‍ പോലീസ് കേസെടുത്തു. സാമ്പത്തിക പ്രയാസത്തെത്തുടര്‍ന്ന് ലത മകന് വിഷംനല്‍കി ജീവനൊടുക്കിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് പോലീസ് അറിയിച്ചു. സാമ്പത്തിക ഞെരുക്കം കാരണം ഇവര്‍ ഭക്ഷണത്തിനുപോലും…
Read More