ബെംഗളൂരു :ദസറ സമാപന ചടങ്ങിൽ പച്ച മനുഷ്യനായി കലാകാരന്മാർക്കൊപ്പം അവരിലൊരാളായി നൃത്തംചെയ്ത് മൈസൂരു ജില്ലാചുമതലയുള്ള മന്ത്രി എസ്.ടി. സോമശേഖർ. വേറിട്ട ചുവടുകളുമായിയുള്ള മന്ത്രിയുടെ നൃത്തം കാഴ്ചക്കാരെ ആവേശംകൊള്ളിച്ചു. വെള്ളിയാഴ്ച മൈസൂരു കൊട്ടാരവളപ്പിൽ ആയിരുന്നു കലാകാരന്മാരുടെ പരിപാടി. വൈകീട്ട് നടന്ന ജംബൂസവാരിയുടെ (ഘോഷയാത്ര) ഭാഗമായി രാവിലെത്തന്നെ മന്ത്രി കൊട്ടാരത്തിൽ എത്തിയതായിരുന്നു . ഇതിനിടെയാണ് ഒരുസംഘം കലാകാരന്മാർക്കൊപ്പം അദ്ദേഹം നൃത്തത്തിൽ പങ്കുചേർന്നത്.കൂടാതെ കലാകാരന്മാർക്കൊപ്പമുള്ള നൃത്തത്തിനുശേഷം കൊട്ടാരവളപ്പിൽത്തന്നെ ഏതാനും സ്ത്രീകൾക്കൊപ്പവും സോമശേഖർ ചുവടുവെച്ചു. മൈസൂരു ഡെപ്യൂട്ടി കമ്മിഷണർ ബാഗഡി ഗൗതം, മൈസൂരു നഗരവികസന അതോറിറ്റി ചെയർമാൻ എച്ച്.വി. രാജീവ്…
Read More