നമ്മ മെട്രോ: ഞായറാഴ്ച്ചകളിൽ യാത്രക്കാർ അധികം: രാവിലെ 8 ന് പകരം പുലർച്ചെ 5 മണിക്ക് ട്രെയിൻ സർവ്വീസ് ആരംഭിക്കാനൊരുങ്ങി ബിഎംആർസിഎൽ

ബെം​ഗളുരു: നമ്മ മെട്രോയിൽ യാത്രക്കാർ ഞായറാഴ്ച്ചകളിൽ അധികമെന്ന് വിലയിരുത്തൽ, നിലവിൽ 8 മണിക്ക് മാത്രമാണ് ട്രെയിൻ സർവ്വീസ് തുടങ്ങുന്നത്. ഇതിന് പകരമായി രാവിലെ 5 മണിക്ക് തന്നെ സർവ്വീസ് ആരംഭിക്കാനാണ് അധികൃതരുടെ നീക്കം. ഞായറാഴ്ച്ചകളിൽയാത്ര്കകാർ അധികമാണെന്നിരിക്കേ സമയം വെട്ടിക്കുറച്ചത് വരുമാനത്തെയും ബാധിക്കുന്നു എന്ന് കണ്ടാണ് പുതിയ നീക്കം.

Read More

എച്ച് 1 എൻ 1 വ്യാപകമാകുന്നു; ബോധവൽക്കരണവുമായി ബിഎംആർസിഎൽ

ബെം​ഗളുരു: എച്ച് 1 എൻ 1 പനി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ബോധവൽക്കരണവുമായി ബിഎംആർസിഎൽ രം​ഗത്ത്. പനിയുടെ ലക്ഷണങ്ങൾ, ചികിത്സ നടത്തേണ്ട വിധം എന്നിവയെല്ലാം മെട്രോ സ്റ്റേഷനുകളിൽ കന്നഡയിലും ഇം​ഗ്ലീഷിലും എഴുതി പ്രദർശിപ്പിക്കും. പ്രതിദിനം നാല് ലക്ഷത്തോളം പേർ ഉപയോ​ഗിക്കുന്നതിനാൽ പനി പടർന്ന് പിടിക്കാൻ സാധ്യത മെട്രോസ്റ്രേഷനുകളിൽ അധികമായതിനാലാണ് ഇത്തരമൊരു മുൻകരുതൽ എടുക്കുന്നത്. ആരോ​ഗ്യ വകുപ്പിന്റെ ബുക്ക് ലറ്റുകളും വിതരണം നടത്തും. ഇതുവരെ എച്ച് 1 എൻ 1 പനി ബാധിച്ച് 17 പേരോളം മരണമടഞ്ഞ സാഹചര്യത്തിലാണ് നടപടി ഊർജിതമാക്കിയത്.

Read More

ഒാരോ യാത്രക്കും മെട്രോ സമ്മാനിക്കുന്നത് സമയ ലാഭം; 11 മിനിറ്റ് സമയം യാത്രക്കാർക്ക് ലാഭമെന്ന് കണക്കുകൾ

ബെം​ഗളുരു: മെട്രോ യാത്രകൾ യാത്രക്കാർക്ക് 11 മിനിറ്റ് സമയം ലാഭം നേടി കൊടുക്കുന്നതായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ആൻഡ് ഇക്കണോമിക് ചേഞ്ച് (ഐഎസ്ഇസി) നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. മുൻപ് 40 മിനിറ്റ് എടുത്തിരുന്ന യാത്രയ്ക്കിപ്പോൾ ശരാശരി 29 മിനിറ്റാണ് എടുക്കുന്നത്. ബസിലും മെട്രോ ട്രെയിനിലുമായി ഒരു ദിവസം ഓഫിസ് യാത്രയ്ക്കു ശരാശരി 34 രൂപയാണ് ചെലവ് വരുന്നത്. നഗരത്തിലെ 5514 പേർക്കിടയിലാണ് ഇത്തരമൊരു സർവെ നടത്തിയത്.

Read More

എങ്ങുമെത്താതെ മെട്രോ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ

ബെം​ഗളുരു: മന്ദ​ഗതിയിലായി മെട്രോ രണ്ടാം ഘട്ട നിർമ്മാണം. അഞ്ജനാപുര- ഹെബ്ബാ​ഗോഡി, ബയ്യപ്പനഹള്ളി-വൈറ്റ് ഫീൽഡ് പാത എന്നിവയുടെ സ്ഥലമെടുപ്പാണ് ഇതുവരെയും പൂർത്തിയാകാതെ കിടക്കുന്നത്. ഡെയറി സർക്കിൾ,-നാ​ഗവാര, സിൽക്ക് ബോർഡ്- കെആർ പുരം പാതകളുടെ സ്ഥലമെടുപ്പും ഇഴഞ്ഞു നീങ്ങുകയാണ്. നിർമ്മാണം മന്ദ​ഗതിയിലായതോടെ മെട്രോ നിർമ്മാണ ചിലവ് 26405 കോടിയിൽ നിന്ന് കുത്തനെ കൂടുക ഏകദേശം 32000 കോടി എന്നതിലേക്കാണ്.

Read More
Click Here to Follow Us