മംഗളൂരു – തിരുവനന്തപുരം മാവേലി എക്സ്പ്രസിന് നേരെ സ്ഫോടക വസ്‌തു എറിഞ്ഞു

കോഴിക്കോട് : ട്രെയിൻ കൊയിലാണ്ടി വെള്ളയിൽ റെയിൽവേ സ്റ്റേഷൻ കടന്നുപോകവെ മംഗളൂരു – തിരുവനന്തപുരം മാവേലി എക്സ്പ്രസിനു നേരെ സ്ഫോടക വസ്‌തു കണ്ടെത്തി. സ്‌ഫോടക വസ്‌തു ട്രെയിനിന്റെ വാതിലിനടുത്ത് നിന്നിരുന്ന യാത്രക്കാരൻ കാലിൽ തട്ടി പുറത്തേക്ക് വീണു പൊട്ടിയതിനാൽ യാത്രക്കാർക്ക് ആർക്കും പരിക്കേറ്റില്ല. കഴിഞ്ഞ ദിവസം രാത്രി 10.32 ന് ആണ് സ്ഫോടകവസ്തു എറിഞ്ഞത്. സംഭവത്തിൽ പോലീസും ആർപിഎഫും അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.

Read More
Click Here to Follow Us