തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച്ച് 9 മുതല്‍ 29 വരെ നടക്കും. പരീക്ഷ നടത്തിപ്പിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. 2023 പരീക്ഷാ കേന്ദ്രങ്ങളിലായി 4,19,362 വിദ്യാര്‍ഥികളാണ് ഇത്തവണ റഗുലറായി എസ്‌എസ്‌എല്‍സി പരീക്ഷയെഴുതുന്നത്. ഏപ്രില്‍ 3 മുതല്‍ 26 വരെയാണ് മൂല്യനിര്‍ണയം. 70 ക്യാമ്പുകളിലായി 18000 അധ്യാപകര്‍ മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കും. മെയ് രണ്ടാം വാരം ഫലം പ്രസിദ്ധീകരിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരിക്കുന്നത്.
Read MoreTag: march
മേക്കേദാട്ടു മാർച്ച്; ഗതാഗതക്കുരുക്കിന് ക്ഷമാപണം നടത്തി ശിവകുമാർ.
ബെംഗളൂരു: കോൺഗ്രസ് പാർട്ടിയുടെ മേക്കേദാട്ടു പദയാത്ര ചൊവ്വാഴ്ച ബെംഗളൂരുവിൽ പ്രവേശിച്ചതോടെ നഗരത്തിന്റെ തെക്കുപടിഞ്ഞാറൻ ഭാഗങ്ങളിലുള്ള ചില ജംഗ്ഷനുകളിലെ ഗതാഗതം മന്ദഗതിയിലാക്കി. എന്നാൽ ചൊവ്വാഴ്ച പൊതുഅവധി ആയിരുന്നതിന്നാലും ബെംഗളൂരു ട്രാഫിക് പൊലീസ് ഗതാഗതത്തിനായി ബദൽ മാർഗം നൽകിയരുന്നതിനാലും കാര്യമായ തടസ്സങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. നായണ്ടഹള്ളിക്കും ഔട്ടർ റിങ് റോഡിനും ഇടയിൽ ബനശങ്കരി ഭാഗത്തേക്ക് പോകുന്നവരോട് കഴിയുന്നതും ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു എന്നാൽ ഘോഷയാത്രയിൽ ആയിരങ്ങൾ പങ്കെടുത്തപ്പോൾ കത്രിഗുപ്പെ സർക്കിളിലും നായണ്ടഹള്ളി ജംഗ്ഷനിലും മറ്റ് സ്ഥലങ്ങളിലും ഗതാഗതക്കുരുക്കിൽ കുടുങ്ങിയതായി വാഹന ഉപയോക്താക്കൾ സോഷ്യൽ മീഡിയയിലൂടെ…
Read Moreഹിജാബ് വിവാദം: മുസ്ലീം സ്ത്രീകൾക്ക് നേരെ വർധിച്ചുവരുന്ന പീഡനങ്ങൾക്കെതിരെ പ്രതിഷേധ മാർച്ച്
ബെംഗളൂരു : കർണാടകയിൽ മുസ്ലീം സ്ത്രീകൾക്ക് നേരെ വർധിച്ചുവരുന്ന പീഡനങ്ങൾ ചൂണ്ടിക്കാട്ടി ശനിയാഴ്ച പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഭരണഘടന ഉറപ്പുനൽകുന്ന അന്തസ്സും ബഹുത്വവും സമാധാനവും ഉയർത്തിപ്പിടിച്ച് നൂറിലധികം പ്രവർത്തകർ, വിദ്യാർഥികൾ, അധ്യാപകർ, അക്കാദമിക് വിദഗ്ധർ, എഴുത്തുകാർ, കലാകാരന്മാർ, ട്രാൻസ്‌ജെൻഡേഴ്‌സ് എന്നിവർ കെആർഎസ് ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ നിന്ന് ഫ്രീഡം പാർക്കിലേക്ക് മാർച്ച് നടത്തി. “സ്ത്രീകളുടെ അന്തസ്സിനും വിദ്യാഭ്യാസത്തിനുമുള്ള മൗലികാവകാശം ലംഘിക്കപ്പെടുന്നു. കർണാടകയിലുടനീളമുള്ള കോളേജുകളിൽ, മുസ്ലീം സ്ത്രീകൾ ഹിജാബ് ധരിക്കാൻ തീരുമാനിച്ചാൽ അവർക്ക് പ്രവേശനം നിഷേധിച്ചിട്ടുണ്ട്. ഹിജാബ് നീക്കം ചെയ്യാൻ അധ്യാപകരെ നിർബന്ധിക്കുന്നതിന്റെ വീഡിയോകൾ ടിവി…
Read Moreമേക്കേദാട്ടു നടപ്പാക്കാൻ തയ്യാറാണ്, മാർച്ച് അവസാനിപ്പിക്കൂ; മുഖ്യമന്ത്രി
ബെംഗളൂരു : കോൺഗ്രസ് നേതാക്കളായ സിദ്ധരാമയ്യയോടും ഡികെ ശിവകുമാറിനോടും മേക്കേദാട്ടു കാൽനടയാത്ര അവസാനിപ്പിക്കാൻ വ്യക്തിപരമായി അഭ്യർത്ഥിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. നിങ്ങളെ എല്ലാവരെയും വിശ്വാസത്തിലെടുത്തുകൊണ്ട് മേക്കേദാട്ടു പദ്ധതി നടപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കാൻ ഞാൻ തയ്യാറാണ്, സിദ്ധരാമയ്യയെയും ശിവകുമാറിനെയും അഭിസംബോധന ചെയ്ത പ്രസ്താവനയിൽ ബൊമ്മൈ പറഞ്ഞു. “കൊറോണ വൈറസിന്റെ മൂന്നാമത്തെ തരംഗം തീവ്രമായി, ഇത് ആളുകളെ, പ്രത്യേകിച്ച് കുട്ടികളെ ബാധിച്ചു,” മുഖ്യമന്ത്രി പറഞ്ഞു.
Read More