മോഹൻലാലിന് പിന്നാലെ നടി മഞ്ജുവിനും കേന്ദ്ര സർക്കാർ അംഗീകാരം 

നികുതി കൃത്യമായി അടച്ചു, നടി മഞ്ജു വാര്യർക്ക് അഭിനന്ദനം അറിയിച്ച്  കേന്ദ്ര സാമ്പത്തിക മന്ത്രാലയം. ജിഎസ്ടി നികുതികൾ കൃത്യമായി ഫയൽ ചെയ്യുകയും അടയ്‌ക്കുകയും ചെയ്‌തതിനാണ്  നടിയും നിർമാതാവുമായ മഞ്ജു വാരിയരെ തേടി കേന്ദ്ര സർക്കാർ അംഗീകാരം എത്തിയത്. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് പ്രശംസാപത്രം നടിക്ക് നൽകിയത്. കൃത്യമായി ടാക്സ് നൽകുന്നവർക്ക് കേന്ദ്ര സർക്കാർ ഇത്തരത്തിൽ പ്രശംസാപത്രം നൽകി വരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നടൻ മോഹൻലാലിനെ തേടിയും ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസിനെ തേടിയും കേന്ദ്രത്തിന്റെ ഈ അംഗീകാരം എത്തിയിരുന്നു. ഫേസ്ബുക്ക് പേജിലൂടെ ആശീർവാദ് സിനിമാസ്…

Read More

മേരി ആവാസ് സുനോ ഇന്ന് തിയേറ്ററിൽ എത്തുന്നു

ജയസൂര്യ, മഞ്ജു വാര്യര്‍, ശിവദ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന മേരി ആവാസ് സുനോ ഇന്ന് തിയറ്ററിലെത്തും. ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ഡോക്ടര്‍ രശ്മി പാടത്ത് എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. റേഡിയോ ജോക്കിയുടെ വേഷമാണ് ജയസൂര്യയുടേത്. വെള്ളം എന്ന ചിത്രത്തിന് ശേഷം പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മേരി ആവാസ് സുനോ. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി. രാകേഷാണ് ചിത്രം നിര്‍മിക്കുന്നത്. ബി. കെ ഹരിനാരായണന്‍റെ വരികള്‍ക്ക് എം. ജയചന്ദ്രനാണ്…

Read More

ജാക്ക് ആൻഡ് ജിൽ’ ദേവി ലുക്കിൽ മഞ്ജു വാര്യർ

പ്രേക്ഷകര്‍ക്ക് വേറിട്ട ദൃശ്യാനുഭവങ്ങള്‍ സമ്മാനിച്ച സന്തോഷ് ശിവന്‍ സംവിധാനം നിര്‍വഹിക്കുന്ന പുതിയ മലയാള ചലച്ചിത്രമായ ‘ജാക്ക് ആന്‍ഡ് ജില്ലി’ന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. മോഹന്‍ലാലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടത്. തന്റെ പ്രിയസുഹൃത്തിന് എല്ലാവിധ വിജയങ്ങള്‍ നേര്‍ന്നുകൊണ്ടാണ് നടന്‍ പോസ്റ്റര്‍ പങ്ക് വെച്ചത്. രസകരമായ ഒരു ചിത്രം തന്നെയായിരിക്കും ‘ജാക്ക് ആന്‍ഡ് ജില്‍’ എന്ന് ഉറപ്പ് നല്‍കിയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഒരു ദേവിയുടെ ഗെറ്റപ്പില്‍ സ്‌കൂട്ടര്‍ ഓടിക്കുന്ന മഞ്ജു വാര്യരാണ് പോസ്റ്ററിലെ ചിത്രം. ഗോകുലം ഗോപാലന്‍, സന്തോഷ് ശിവന്‍, എം…

Read More

ഇലക്‌ട്രിക് മിനി കൂപ്പര്‍ കാര്‍ സ്വന്തമാക്കി നടി മഞ്ജു വാര്യർ

മലയാളത്തിന്റെ ഏക്കാലത്തേയും ലേഡി സൂപ്പര്‍ സ്റ്റാറാണ് നടി മഞ്ജു വാര്യര്‍. വർഷങ്ങൾക്ക് ശേഷം താരത്തിന്റെ അഭിനയത്തിലേക്കുള്ള തിരിച്ചുവരവ് ഇരു കൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. തിരിച്ചു വരവിൽ ലഭിച്ച നല്ല നല്ല സിനിമകൾ ഉൾപ്പെടെ തന്റെ ഒരോ നേട്ടങ്ങളും മഞ്ജു ആരാധകരുമായി പങ്കുവച്ചിരുന്നു . ഇപ്പോഴിതാ പുതിയ ഇലക്‌ട്രിക് മിനി കൂപ്പര്‍ കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് നടി. പുതിയ കാറിനൊപ്പമുള്ള മഞ്ജുവിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് . പരിസര മലിനീകരണം ഒട്ടുമില്ലാത്ത ഈ കാര്‍ പ്രകൃതി സംരക്ഷണത്തിന് നല്ലൊരു മാതൃക കൂടിയാണ്.…

Read More
Click Here to Follow Us