കോഴിക്കോട്: കഥാകൃത്ത് വി.ആർ സുധീഷ് 2019 മുതൽ നിരന്തരം ലൈംഗിക ഉദ്ദേശ്യത്തോടുകൂടി തന്നെ ശല്യപ്പെടുത്തുന്നതായി കോഴിക്കോട് സ്വദേശിനിയായ യുവതിയുടെ പരാതി. ജീവിക്കാൻ സമ്മതിക്കാത്ത തരത്തിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിക്കപ്പെടുന്ന എഴുത്തുകാരിയെന്ന നിലയിൽ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയാണെന്നും പരാതിക്കാരി പറയുന്നു. എഴുത്തുകാരിയും പ്രസാധകയുമായ പരാതിക്കാരിയുടെ അടിസ്ഥാനത്തിൽ സുധീഷിനെതിരെ കോഴിക്കോട് വനിതാ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരാതിക്കാരിയുടെ വാക്കുകൾ “2018 ഡിസംബറിലാണ് ഞാൻ ഒലിവ് പബ്ലിക്കേഷൻസിന്റെ എക്സിക്യൂട്ടീവ് എഡിറ്ററായി ജോയിൻ ചെയ്യുന്നത്. 2019ലാണ് വി.ആർ സുധീഷിനെ ആദ്യമായി പരിചയപ്പെടുന്നത്. അതിനു മുൻപ് ഈ മേഖലയിൽ ആയിരുന്നെങ്കിലും…
Read More