വിലയിടിഞ്ഞ് ഇഞ്ചി കൃഷി; ആശങ്ക വിട്ടൊഴിയാതെ മലയാളി കർഷകരടക്കമുള്ളവർ

മൈസൂരു; വില ഇടിവ് തുടർന്ന് ഇഞ്ചി കൃഷി മേഖല. കോവിഡ് പ്രതിസന്ധികളെ തുടർന്ന് കയറ്റുമതി തടസ്സപ്പെട്ടതിനെ തുടർന്നാണിത്. മൈസൂരു മേഖലയിലാണ് കൂടുതലും ഇഞ്ചി കൃഷി നടക്കുന്നത്. ഒട്ടേറെ മലയാളി കർഷകരും ഇഞ്ചി കൃഷി രം​ഗത്തുണ്ട്. ലക്ഷക്കണക്കിന് രൂപ പാട്ടത്തിനെടുത്ത് കൃഷി നടത്തുന്നവരും വൻ പ്രതിസന്ധിയിലായിരിക്കുകയാണ്. 5 ഏക്കറിലെങ്കിലും കൃഷി ചെയ്താലേ ലാഭകരമാകൂ എന്നതിനാൽ പാട്ടത്തിനെടുക്കുന്ന സ്ഥലത്തിന്റെ അളവ് കൂടുകയും വായ്പ ഉയരുകയും ചെയ്യുന്നതാണ് വിനയായി മാറുന്നത്.  

Read More
Click Here to Follow Us