ചെന്നൈ ∙ ബംഗാൾ ഉൾക്കടലിന്റെ തെക്കു ഭാഗത്ത് രൂപപ്പെട്ട ന്യൂനമർദം തീവ്ര ന്യൂനമർദമായി മാറിയതായി മേഖലാ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇന്ന് ഇത് കൂടുതൽ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറി വടക്കുപടിഞ്ഞാറു ദിശയിൽ നീങ്ങുമെന്നും മുന്നറിയിപ്പ്. മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശാൻ സാധ്യതയുണ്ട്. നാളെ പുലർച്ചെയോടെ വടക്ക് ആന്ധ്ര, തെക്ക് ഒഡീഷ തീരത്ത് ചുഴലി കരയിൽ പ്രവേശിക്കുമെന്നാണു കരുതപ്പെടുന്നത്. .ഇതിന്റെ പ്രഭാവത്തിൽ ഇന്നും നാളെയും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ ഇടിയോടും മിന്നലോടും കൂടിയ ശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Read More