തിരുവനന്തപുരം: നിലവിലെ ഡ്രൈവിംഗ് ലൈസൻസുകൾ സ്മാർട്ട് കാർഡ് രൂപത്തിലേക്ക് മാറ്റാൻ അടുത്തിടെയാണ് തീരുമാനമായത്. പഴയ പ്ലാസ്റ്റിക് ലാമിനേറ്റഡ് കാർഡിന് പകരം ഏഴിൽ കൂടുതൽ സുരക്ഷാ ഫീച്ചറുകൾ ഉള്ള പിവിസി പെറ്റ്-ജി കാർഡ് ലൈസൻസ് നിലവിൽ ലഭ്യമാണ്. പരിവാഹൻ വെബ്സൈറ്റിലൂടെ കുറഞ്ഞ നിരക്കിൽ സ്മാർട്ട് കാർഡ് ലൈസൻസ് സ്വന്തമാക്കാൻ സാധിക്കും. 200 രൂപയും ഒപ്പം തപാൽ ചാർജും മാത്രമാണ് ഇതിന് ചിലവാക്കേണ്ടത്. സ്മാർട്ട് കാർഡിനായി അപേക്ഷിക്കേണ്ടത് ഇങ്ങനെ…. ആദ്യം പരിവാഹൻ വെബ്‌സൈറ്റ് (https://sarathi.parivahan.gov.in/sarathiservice/stateselectiom.do) സന്ദർശിക്കുക. ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട സേവനം തിരഞ്ഞെടുക്കുക സേവനം ആവശ്യമായ സംസ്ഥാനങ്ങളുടെ…
Read MoreTag: license
ഓടുന്ന ബൈക്കിലിരുന്ന് കുളി, ലൈസൻസ് റദ്ദാക്കി
കൊച്ചി: ഓടുന്ന ബൈക്കിൽ ലൈവായി കുളിപ്പിക്കുന്ന റീൽസ് ചെയ്ത യുവാവിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കി. ബൈക്ക് ഓടിക്കുന്ന യുവാവിനെ പിന്നിലിരുന്ന സുഹൃത്ത് കുളിപ്പിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ മോട്ടോർ വാഹന വകുപ്പ് ഉടൻ നടപടി സ്വീകരിച്ചു. നിയമലംഘനങ്ങൾ റീൽസ് ആക്കുന്നവരോട് എന്ന തലക്കെട്ടോടെ ട്രോൾ വീഡിയോ പങ്കുവെച്ചാണ് ലൈസൻസ് റദ്ദാക്കിയ കാര്യം എംവിഡി അറിയിക്കുന്നത്. ഹെൽമറ്റ് ധരിക്കാതെയാണ് രണ്ട് യുവാക്കൾ ബൈക്കിൽ ഇരിക്കുന്നത്. രണ്ടു പേർക്കുമിടയിൽ ബക്കറ്റ് വെച്ചാണ് പിന്നിലിരിക്കുന്നയാൾ മുൻപിലിരിക്കുന്നയാളെ സോപ്പ് തേച്ച് കുളിപ്പിക്കുന്നത്.
Read More