ബെംഗളുരു; കോവിഡിനെ തുടർന്ന് കൂട്ടപിരിച്ചുവിടലെന്ന് പരാതി, ലോക്ഡൗണിനെത്തുടർന്നുള്ള സാമ്പത്തികപ്രതിസന്ധിയുടെ പേരിൽ ഐ.ടി. കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുന്നതിനെതിരേ ഐ.ടി., ഐ.ടി.ഇ.എസ്. എംപ്ലോയീസ് യൂണിയൻ രംഗത്ത്. ബെംഗളുരുവിലെ ഒരു പ്രമുഖ ഐ.ടി. കമ്പനി 18,000-ത്തോളം ജീവനക്കാരെ പിരിച്ചുവിടുന്നതിനുള്ള നടപടിയിലാണെന്ന് യൂണിയൻ ആരോപിച്ചു. പിരിച്ചുവിടൽഭീഷണി നേരിടുന്ന ജീവനക്കാരെ സഹായിക്കുന്നതിന് യൂണിയൻ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. എന്നാൽ കമ്പനികൾ ജീവനക്കാരോട് രാജിവെക്കാൻ മാനേജ്മെന്റുകൾ ആവശ്യപ്പെടുന്നുവെന്നാണ് പരാതി. മാനേജ്മെന്റിന്റെ സമ്മർദ്ദത്തിനുവഴങ്ങി രാജിവെക്കരുതെന്ന് യൂണിയൻ ഭാരവാഹികൾ ജീവനക്കാരോട് ആവശ്യപ്പെട്ടു. കമ്പനിയിൽനിന്നു കൂട്ടപ്പിരിച്ചുവിടൽ നടത്തുന്നത് തൊഴിൽ നിയമങ്ങൾക്ക് വിരുദ്ധമാണെന്നും ഇതിനെതിരേ തൊഴിൽവകുപ്പിന് പരാതിനൽകുമെന്നും യൂണിയൻ…
Read More