മാധ്യമപ്രവർത്തകർക്ക് ലാപ് ടോപ് ഉൾപ്പെടെയുള്ള കിറ്റുകൾ നൽകി സർക്കാർ

ബെംഗളൂരു:സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള പിന്നോക്ക വിഭാഗത്തിലെ 605 മാധ്യമപ്രവര്‍ത്തകര്‍ക്ക് ലാപ്ടോപും ക്യാമറയും ഉള്‍പെടെ തൊഴില്‍ ഉപകരണങ്ങള്‍ അടങ്ങിയ കിറ്റുകള്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കി. വിതരണ സംസ്ഥാനതല ഉദ്ഘാടനം വിവര-പൊതുജന സമ്പര്‍ക്ക വകുപ്പ് ബെംഗളൂരു കണ്ടീരവ സ്റ്റുഡിയോ പരിസരത്ത് സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നിര്‍വഹിച്ചു. അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ക്ക് സാമൂഹിക പരിഷ്കരണത്തില്‍ വലിയ പങ്കാണുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുന്‍മുഖ്യമന്ത്രി ഡിവി സദാനന്ദ ഗൗഡ, പിആര്‍ഡി ഡയറക്ടര്‍ മഞ്ചുനാഥ് പ്രസാദ്, കമീഷണര്‍ ഡോ. പിഎസ് ഹര്‍ഷ, ജോ.ഡയറക്ടര്‍ ഡിപി മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Read More
Click Here to Follow Us