ബെംഗളൂരു: ബെംഗളൂരു നഗരത്തിലും അതിന്റെ പരിസര പ്രദേശങ്ങളിലുമായി ഏകദേശം 135 ഓളം തൊഴിലാളി ക്യാമ്പുകളിൽ സംസ്ഥാന തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ കുത്തിവെപ്പാരംഭിച്ചു. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ ഇനിയും ഉപയോഗിക്കാത്ത വാക്സിൻ മേടിച്ചാണ് ഈ തൊഴിലാളി ക്യാമ്പുകളിൽ കുത്തിവെപ്പ് നടത്തുന്നത്. മുഴുവൻ തൊഴിലാളികൾക്കും ഒരു ഡോസ് വാക്സിനെങ്കിലും നൽകുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.നഗരത്തിലുടനീളമുള്ള പല സർക്കാർ ആശുപത്രികളിലും വാക്സിൻ ക്ഷാമം ഇല്ലാതായതോടെ സ്വകാര്യ ആശുപത്രികളിൽ ഉപയോഗിക്കാതെ വന്ന വാക്‌സിനുകൾ സർക്കാർ ശേഖരിച്ചു തുടങ്ങി.
Read More