ബെംഗളൂരു : ബെംഗളൂരുവിൽനിന്ന് കൊട്ടാരക്കരയിലേക്ക് കേരള ആർ.ടി.സി.യുടെ സ്വിഫ്റ്റ് ഡീലക്സ് എയർബസ് തിങ്കളാഴ്ച സർവീസ് ആരംഭിക്കും. വൈകീട്ട് ആറിന് സാറ്റലൈറ്റ് ബസ്സ്റ്റാൻഡിൽനിന്ന് പുറപ്പെടുന്ന ബസ് പിറ്റേദിവസം രാവിലെ കൊട്ടാരക്കരയിലെത്തും. 1044 രൂപയാണ് ടിക്കറ്റുനിരക്ക്.കൊട്ടാരക്കരയിൽനിന്ന് ബെംഗളൂരുവിലേക്കുള്ള സർവീസ് ഞായറാഴ്ച ആരംഭിച്ചു. വൈകീട്ട് മൂന്നിന് കൊട്ടാരക്കരയിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 6.10-ന് ബെംഗളൂരുവിലെത്തും. ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് മൈസൂരു, ഗോണിക്കൊപ്പ, മാനന്തവാടി, പേരാമ്പ്ര, കോഴിക്കോട് വഴിയാണ് സർവീസ്. തൊടുപുഴ, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി എരുമേലി, പത്തനാപുരം വഴിയാണ് കൊട്ടാരക്കരയിലെത്തുക. കോവിഡിന് മുമ്പുവരെ ബെംഗളൂരുവിൽനിന്ന് കൊട്ടാരക്കരയിലേക്ക് സേലംവഴി കേരള ആർ.ടി.സി.…
Read MoreTag: Ksrtc swift
ഈസ്റ്റർ–വിഷു സീസണിൽ കാശു വാരി കെഎസ്ആർടിസി സ്വിഫ്റ്റ്; 5 ദിവസംകൊണ്ട് നേടിയത് 22.67 ലക്ഷം
ബെംഗളൂരു : ഈസ്റ്റർ–വിഷു സീസണിൽ കാശു വാരി കെഎസ്ആർടിസി സ്വിഫ്റ്റ്. ഈസ്റ്റർ–വിഷു വാരത്തിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബെംഗളൂരു സെക്ടറിൽ 5 ദിവസംകൊണ്ട് നേടിയത് 22.67 ലക്ഷം രൂപയാണ്. അവധികൾ കണക്കിലെടുത്ത് ഏപ്രിൽ 13 മുതൽ 17 വരെ കെഎസ്ആർടിസി സ്വിഫ്റ്റ് പ്രത്യേക സർവീസുകൾ ആരംഭിച്ചിരുന്നു. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരം ,പത്തനംതിട്ട, കോഴിക്കോട്, എറണാകുളം എന്നിവങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളിൽ നിന്നാണ് ഇത്രയും വരുമാനം ലഭിച്ചത്. ഇതിൽ തിരുവനന്തപുരം എറണാകുളം എന്നിവങ്ങളിലേക്കുള്ള 4 മൾട്ടി ആക്സിൽ എസി സ്ലീപ്പർ ഗജരാജ ബസുകളിൽ നിന്നുള്ള വരുമാനം 16 ലക്ഷം…
Read Moreകെഎസ്ആർടിസി-സ്വിഫ്റ്റ് ഇന്ന് മുതൽ; ബസുകളും ജീവനക്കാരും പുതിയ രൂപത്തിൽ
തിരുവനന്തപുരം: കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ രൂപീകരിച്ച കെഎസ്ആർടിസി-സ്വിഫ്റ്റ് എന്ന ട്രാൻസ്പോർട്ട് കമ്പനി മേക്ക് ഓവറോടെ ഇന്ന് പ്രവർത്തനം തുടങ്ങും. എല്ലാ ബസുകളും വെള്ള ഡിസൈനിൽ ഓറഞ്ച് പെയിന്റ് ചെയ്തിട്ടുണ്ട്. രണ്ട് ക്രൂ അംഗങ്ങൾക്കും, ഡ്രൈവർ-കം-കണ്ടക്ടർ, എന്നിവർക്ക് പുതിയ യൂണിഫോം ആയ ഓറഞ്ച് ഷർട്ടും കറുത്ത പാന്റും ലഭിക്കും. ഷർട്ടിൽ കെഎസ്ആർടിസി-സ്വിഫ്റ്റിന്റെ എംബ്ലവും യൂണിഫോം സ്പോൺസറും ഉണ്ടായിരിക്കും, ബസ് ഓടിക്കുന്ന ക്രൂ അംഗം പി-ക്യാപ്പ് ധരിക്കും. സംസ്ഥാനത്തെ ഏറ്റവും മികച്ച മാനേജ്മെന്റ് സ്ഥാപനങ്ങളിലൊന്നിൽ ക്രൂ അംഗങ്ങൾക്ക് ഒരാഴ്ചത്തെ പരിശീലനവും തുടർന്ന് കണ്ടക്ടർ പരിശീലനവും…
Read More