ഈസ്റ്റർ–വിഷു സീസണിൽ കാശു വാരി കെഎസ്ആർടിസി സ്വിഫ്റ്റ്; 5 ദിവസംകൊണ്ട് നേടിയത് 22.67 ലക്ഷം

ബെംഗളൂരു : ഈസ്റ്റർ–വിഷു സീസണിൽ കാശു വാരി കെഎസ്ആർടിസി സ്വിഫ്റ്റ്. ഈസ്റ്റർ–വിഷു വാരത്തിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബെംഗളൂരു സെക്ടറിൽ 5 ദിവസംകൊണ്ട് നേടിയത് 22.67 ലക്ഷം രൂപയാണ്.

അവധികൾ കണക്കിലെടുത്ത് ഏപ്രിൽ 13 മുതൽ 17 വരെ കെഎസ്ആർടിസി സ്വിഫ്റ്റ് പ്രത്യേക സർവീസുകൾ ആരംഭിച്ചിരുന്നു. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരം ,പത്തനംതിട്ട, കോഴിക്കോട്, എറണാകുളം എന്നിവങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളിൽ നിന്നാണ് ഇത്രയും വരുമാനം ലഭിച്ചത്.

  നാട്ടിലേക്ക് മടങ്ങവേ അപകടം; തൃശൂർ സ്വദേശിയായ നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു

ഇതിൽ തിരുവനന്തപുരം എറണാകുളം എന്നിവങ്ങളിലേക്കുള്ള 4 മൾട്ടി ആക്സിൽ എസി സ്ലീപ്പർ ഗജരാജ ബസുകളിൽ നിന്നുള്ള വരുമാനം 16 ലക്ഷം രൂപയാണ്.കോഴിക്കോട്ടേക്കുള്ള എസി സ്ലീപ്പർ സർവീസിൽ നിന്ന് 4 ലക്ഷം രൂപയും പത്തനംതിട്ടയിലേക്കുള്ള എസി സ്ലീപ്പർ നിന്ന് 2 ,67000 രൂപയും ലഭിച്ചു.

13 ,14 തീയതികളിൽ റിസർവേഷൻ ആരംഭിച്ച് മണിക്കുറുകൾക്കുള്ളിൽ മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൈസൂരു റോഡിൽ കാർ ബൈക്കുകളിലിടിച്ച് മറിഞ്ഞു: ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൺസൂണിനൊപ്പം നഗരത്തിലേക്ക് ഒഴുകിയെത്തിയ 'പർപ്പിൾ വിപ്ലവം; പ്രമേഹരോഗികൾക്ക് അമൃത്, വ്യാപാരികൾക്ക് വൻ ലാഭം; ബെംഗളൂരുവിനെ കീഴടക്കി പഴത്തിന്റെ പടയോട്ടം!
[masterslider id="10"]

Related posts