ബെംഗളുരു: മലയാളി യുവാവ് ഗൗതം കൃഷ്ണയുടെ മരണത്തിലെ ദുരൂഹത പുറത്ത്. മൊബൈൽ മോഷണം ചെറുത്തതിനും ചോദ്യം ചെയ്തതുമാണ് 18 കാരന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ചേർത്തല എഴുപുന്ന ഗായത്രി ഭവനിൽ ഗൗതം കൃഷ്ണ (18) കുത്തേറ്റ് മരിച്ച സംഭവത്തിൽ ഭരതീ നഗർ സ്വദേശികളായ മുഹമ്മദ് ദാബിർ(19), മഹമ്മദ് അബ്ബാസ്(19) ഇക്ബാൽ അഹമദ് ഷെരീഫ്(20) എന്നിവരാണ് പിടിയിലായത്. മൊബൈൽമോഷ്ടിക്കുന്നത് ചെറുത്തു നിന്നതിലെ വൈരാഗ്യമാണ് സംഘം ഗൗതമിനെ കുത്തി വീഴ്ത്താനിടയക്കിയത്. നെഞ്ചിൽ ആഴത്തിലുള്ള കുത്തേറ്റാണ് ഗൗതം മരിച്ചത്. പ്രതികളെ ഉപ്പാർപേട്ട് പോലീസ് അറസ്റ്റ് ചെയ്തു.
Read More