പാചകത്തിൽ ഞാൻ വളരെ മോശമാണ്. പക്ഷേ ഏതൊരു മലബാറുകാരനെയും പോലെ ആരെങ്കിലും ഉണ്ടാക്കി തരുന്ന വത്യസ്ഥമായ ഭക്ഷണം നന്നായി ആസ്വദിച്ച് കഴിക്കാനറിയാം. അത് കൊണ്ട് തന്നെ ഞാൻ എഴുതാന്‍ പോവുന്നത് നമുക്കെല്ലാവക്കും വളരെ പ്രിയപ്പെട്ട ഭക്ഷണമായ ബിരിയാണിയെ കുറിച്ചുള്ള ഒരു ലഘു ലേഖനമാണ്.. വറുത്ത അരി എന്നർത്ഥം വരുന്ന “ബിരിയന്ന്” എന്ന പേർഷ്യൻ പദത്തിൽ നിന്നാണ് ബിരിയാണി എന്ന വാക്കുണ്ടാവുനത്. ബിരിയാണി ഇന്ത്യയിൽ വന്നതിനെ കുറിച്ച് പല കഥകള്‍ നിലവിലുണ്ടെങ്കിലും ഇവയില്‍ കൂടുതലും മുഗൾ അല്ലെങ്കിൽ ലക്നൗ ചക്രവർത്തിമാരുമായി ബന്ധപ്പെട്ടു കിടക്കുന്നു. പേർഷ്യയിൽ ഉണ്ടായിരുന്ന…
Read More