കേരളത്തിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 123 പേര്‍ക്ക്; 53 പേര്‍ രോഗമുക്തരായി

കേരളത്തിൽ ഇന്ന് 123 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 53 പേര്‍ ഇന്ന് രോഗമുക്തരായി. ഇന്ന് രോഗം ബാധിച്ചവരില്‍ 84 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 33 പേര്‍ക്കും രോഗം ബാധിച്ചു. സമ്പര്‍ക്കത്തിലൂടെ ഇന്ന് ആറ് പേര്‍ക്കാണ് കൊവിഡ് ബാധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് പാലക്കാട് 24, ആലപ്പുഴ 18, പത്തനംതിട്ട 13, കൊല്ലം 13, എറണാകുളം…

Read More

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയനും മുഹമ്മദ് റിയാസും വിവാഹിതരായി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയും ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്‍റ് മുഹമ്മദ് റിയാസും വിവാഹിതരായി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ രാവിലെ 10.30 നായിരുന്നു വിവാഹം നടന്നത്. എന്നാൽ ചടങ്ങിൽ ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ കുറച്ച് മാത്രമാണ് സംബന്ധിച്ചത്.

Read More

മലയാളികൾക്ക് ആശ്വാസമായി കേരള ആർടിസി സർവ്വീസ്; കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം

ബെം​ഗളുരു: അമിത വില ഈടാക്കി സർവ്വീസ് നടത്തുന്നവർക്കിടയിൽ കുറഞ്ഞ ചിലവിൽ മലയാളികൾക്ക് നാടെത്താൻ കേരള ആർടിസി സർവ്വീസ്. 21 മുതൽ 24 വരെ സ്പെഷ്യൽ സർവ്വീസ് നടത്തും. ദിവസവും 7 അധിക ബസുകളാണ് ഇതുവരെ പ്രഖ്യാപിച്ചത്. റിസർവേഷൻ ഉടൻ ആരംഭിക്കും, ടിക്കറ്റ് വിറ്റ് പോകുന്ന മുറക്ക് വീണ്ടും കൂടുതൽ സ്പെഷ്യലുകൾ അനുവദിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Read More

മാതാവിന്റെ മരണത്തെ തുടർന്ന് ഈ മാസം 19 വരെ തങ്ങാൻ അപേക്ഷ നൽകി മഅദനി

ബെം​ഗളുരു: മഅദനി മാതാവ് അസുമാബീവിയുടെ മരണത്തെ തുടർന്ന് മരണാനന്തര ചടങ്ങുകളിലും, പ്രാർഥനകളിലും പങ്കെടുക്കാൻ19 വരെ അനുമതി തേടി എൻഎെഎ കോടിയിൽ ഹർജി നൽകി. ബെം​ഗളുരു സ്ഫോടന കേസിലെ 31 ആം പ്രതിയായ മ അദനി കഴി‍ഞ്ഞമാസം 28 മുതൽ4 വരെ കേരളത്തിൽ പോകാനായി അനുമി നൽകിയ കോടതി പിന്നീട് 12 വരെ നീട്ടി കൊടുത്തിരുന്നു.

Read More

നേട്ടം കൊയ്ത് സ്വകാര്യ ബസുകാർ, കൃത്യമായ സർവ്വീസ് നടത്താതെ കേരള ആർടിസി; മലയാളിയുടെ യാത്ര ദുരിതത്തിൽ

ബെം​ഗളുരു: വിപുലമായ ദീപാവലി ആഘോഷംകഴിഞ്ഞ് മടങ്ങുന്നവർക്കായി കേരളം ഒഴികെ എല്ലായിടത്തും സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഈ മാസം 11നും 12 നുമാണ് തിരക്ക് ഏറെയുള്ളത്. ഈ ദിവസങ്ങളിൽ പല കേന്ദ്രങ്ങളിൽ നിന്നും ബെം​ഗളുരുവിലേക്ക് ട്രെയിൻ അനുവദിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് എറണാകുളം -യശ്വന്ത്പുര ട്രെയിൻ എല്ലാ ബുധനാഴ്ച്ചയാണ് സർവ്വീസ് നടത്തുന്നത് . കനത്ത തിരക്കിന് ഇത് യാതൊരു ​ഗുണവും ചെയ്യില്ലെന്ന് യാത്രക്കാർ വ്യക്തമാക്കുന്നു. സ്വകാര്യ ബസുകൾ 2900 രൂപവരെ കഴുത്തറപ്പൻ പണം വാങ്ങി യാത്ര ഒരുക്കുമ്പോൾ കേരള ആർടിസി ആവശ്യത്തിന് ബസുപോലും…

Read More

പരിഷ്കരണം നടപ്പാക്കിയിട്ടും പിഴവുകൾക്ക് പരിഹാരമായില്ല; യാത്രക്കാരെ വലച്ച് കേരളആർടിസി വെബ്സൈറ്റ്

ബെം​ഗളുരു: ബോർഡിംങ് , ഡ്രോപ്പിംങ് പോയിന്റുകൾ കണ്ടെത്താനാകാതെ യാത്രക്കാർ നെട്ടോട്ടമോടുന്നത് പതിവ് കാഴ്ച്ചയായി മാറിയിരിക്കുന്നു. Online.keralartc.com എന്ന സൈറ്റിൽ പ്രവേശിച്ചാൽ എസി, നോൺ എസി വിഭാഗത്തിലെ ബസ് തിരഞ്ഞെടുത്താൽ പിന്നെ ബോർഡിംങ്, ഡ്രോപ്പിംങ് പോയിന്റുകൾ നൽകിയാൽ മാത്രമേ അടുത്ത സെക്ഷനിലേക്ക് കടക്കാൻ കഴിയൂ എന്നിരിക്കേ ബുക്കിംങ് നടത്താനാകാതെ പാതി വഴിയിൽ ഉപേക്ഷിക്കുകയാണ് പതിവ്.

Read More

ബെംഗളൂരു സ്ഫോടനക്കേസ് പ്രതി അറസ്റ്റിൽ; പിടിയിലായത് തടിയന്‍റവിട നസീറിന്‍റെ കൂട്ടാളി സലീം

ബെംഗളൂരു: ബെംഗളൂരു സ്ഫോടനക്കേസ് പ്രതി അറസ്റ്റിലായി. പ്രതി സലീമാണ് പിടിയിലായത്. കണ്ണൂരിലെ പിണറായിയില്‍ നിന്നാണ് ബുധനാഴ്ച രാത്രിയോടെ ഇയാള്‍ പിടിയിലായത്. കേസിലെ പ്രധാന പ്രതിതടിയന്‍റവിട നസീറിന്‍റെ കൂട്ടാളിയാണ് പിടിയിലായ സലീം. ഏകദേശം പത്ത് വർഷത്തോളമായി എന്‍ഐഎ അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ ഇയാള്‍ക്കായി തിരച്ചില്‍ നടത്തിവരികയായിരുന്നു. കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിയടക്കമുള്ള ഉദ്യാഗസ്ഥര്‍ സലീമിനെ തലശ്ശേരിയില്‍ ചോദ്യം ചെയ്യുകയാണ്. അബ്ദുല്‍ നാസര്‍ മദനി, തടയന്റവിട നസീര്‍ എന്നിവരുൾപ്പെട്ട ബെംഗളൂരു സ്ഫോടനക്കേസ് 2008 ജൂലായ് 25ന് ആയിരുന്നു നടന്നത്. സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും…

Read More

പുതിയ മദ്യശാലകള്‍ തുറക്കില്ലന്ന് ടി. പി രാമകൃഷ്ണന്‍.

കോഴിക്കോട്: സംസ്ഥാനത്ത് പുതിയ മദ്യശാലകള്‍ തുറക്കില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി ടി. പി രാമകൃഷ്ണന്‍. യുഡിഎഫിന്‍റെ കാലത്തുണ്ടായിരുന്ന മദ്യശാലകള്‍ ഇപ്പോഴില്ലെന്നും മദ്യ വര്‍ജ്ജനമാണ് എല്‍ഡിഎഫ് നയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുപ്രീം കോടതിയുടെ വിധിയെത്തുടർന്ന്‍ പൂട്ടിപ്പോയ കള്ളുഷാപ്പുകൾ മാത്രം തുറക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും മന്ത്രി സൂചിപ്പിച്ചു. അനുമതി. പുതിയ അപേക്ഷകള്‍ വന്നാല്‍ ആലോചിച്ചു തീരുമാനിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു. മദ്യനയത്തിന്‍റെ പേരിലുള്ള വിവാദങ്ങൾക്ക് അടിസ്ഥാനമില്ല. എൽഡിഎഫിന്‍റെ പ്രകടനപത്രിക പ്രകാരമുള്ള മദ്യനയമാണ് സർക്കാർ നടപ്പാക്കുന്നത്. കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വ്യക്തമാക്കിയത്.

Read More

ന്യൂ​ന​മ​ര്‍​ദം ശ​ക്തി​പ്രാ​പി​ക്കു​ന്നു​വെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ര്‍​ന്നു മു​ഖ്യ​മ​ന്ത്രി ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു.

തി​രു​വ​ന​ന്ത​പു​രം: ക​ന്യാ​കു​മാ​രി​ക്കു തെ​ക്കും ശ്രീ​ല​ങ്ക​യ്ക്കു പ​ടി​ഞ്ഞാ​റു​മാ​യി ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ര്‍​ദം ശ​ക്തി​പ്രാ​പി​ക്കു​ന്നു​വെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ര്‍​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു. ഇ​ന്ന് വൈകിട്ട് സെ​ക്ര​ട്ട​റി​യേ​റ്റി​ലാ​ണ് യോ​ഗം ചേരുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗം ന്യൂ​ന​മ​ര്‍​ദ​ത്തി​ന്‍റെ സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തും. ബു​ധനാ​ഴ്ച വ​രെ തെ​ക്ക​ന്‍ തീ​ര​ത്തു ശ​ക്ത​മാ​യ കാ​റ്റി​നൊ​പ്പം ക​ന​ത്ത മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പു ന​ല്‍​കിയിട്ടുണ്ട്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ബു​ധ​നാ​ഴ്ച വ​രെ ക​ട​ലി​ല്‍ പോ​കരു​തെ​ന്ന് ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും മു​ന്ന​റി​യി​പ്പു ന​ല്‍​കിയിട്ടുണ്ട്. കേരളത്തിലും തമിഴ്നാട്ടിലും ശക്തമായ മഴയ്ക്കും കാറ്റിനും…

Read More

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ.

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നാളെ പ്രഖ്യാപിക്കും. രാവിലെ 11നു മന്ത്രി എ.കെ.ബാലന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കും. താര രാജക്കന്‍മാരുടെ ചിത്രങ്ങള്‍ തമ്മില്‍ കടുത്തമത്സരമാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, നിവിന്‍ പോളി, ജയസൂര്യ, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി മലയാള സിനിമയിലെ പ്രമുഖ താരങ്ങളുടെയെല്ലാം സിനിമകള്‍ ഇത്തവണ മത്സരരംഗത്തുണ്ട്. ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, ബിജുമേനോന്‍, ടോവീനോ തോമസ് എന്നിവരുടെ സിനിമകളും മത്സരരംഗത്തുണ്ട്. പ്രമുഖ താരങ്ങള്‍ ആരുമില്ലാതെ മികച്ച ചിത്രങ്ങളുമായി സജീവമാണു മറ്റു ചില സംവിധായകര്‍. കഴിഞ്ഞ രാജ്യാന്തര ചലച്ചിത്ര മേളയില്‍…

Read More
Click Here to Follow Us