ബെംഗളൂരു: കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഈ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ നിരീക്ഷണം ശക്തമാക്കാൻ സംസ്ഥാന പോലീസിന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിർദേശം നൽകി. കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലാണ് പരിശോധന ശക്തമാക്കാനുള്ള നിർദേശം നൽകിയത്. എല്ലാ ചെക്ക് പോസ്റ്റുകളിലും നിർബന്ധമായും പരിശോധന നടത്തണമെന്ന് കർശന നിർദേശമുണ്ട്. നാട് നേരിടാൻ പോകുന്ന കോവിഡ് മൂന്നാംതരംഗം തടയാൻ ഉന്നത ഉദ്യോഗസ്ഥർ കൂടുതൽ ഉത്തരവാദിത്ത്വത്തോടെ അതിർത്തി ജില്ലകളിൽ പ്രവർത്തിക്കണമെന്നും സംസ്ഥാനത്തിന്റെ ഭരണ ശിലാ കേന്ദ്രമായ വിധാൻ സൗധയിൽ ചേർന്ന…
Read MoreTag: Kerala
കേരളത്തിൽ 5 പേർക്ക് കൂടെ സിക രോഗം സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തിൽ 5 പേര്‍ക്ക് കൂടി സിക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി (53), പേട്ട സ്വദേശിനി (44), നേമം സ്വദേശിനി (27), വെള്ളയമ്പലം സ്വദേശിനി (32), എറണാകുളത്ത് ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിനി (36) എന്നിവര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. പബ്ലിക് ഹെല്‍ത്ത് ലാബ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബ്, എന്‍.ഐ.വി. ആലപ്പുഴ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് സിക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 61 പേര്‍ക്കാണ്…
Read More45 വയസ്സിനു മുകളില്‍ ലക്ഷ്യംവച്ച മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി
തിരുവനന്തപുരം: കേരളത്തിൽ വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ വാക്‌സിന്‍ നല്‍കാന്‍ ലക്ഷ്യം വച്ച മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ലഭ്യമായ കണക്കനുസരിച്ച് 45 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ വയനാട് ജില്ലയില്‍ 2,72,333 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ 3,50,648 പേര്‍ക്കുമാണ് വാക്‌സിന്‍ നല്‍കാനായിരുന്നു ലക്ഷ്യം വച്ചത്. ഇതില്‍ 100 ശതമാനം പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാന്‍ സാധിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ 45 വയസിന് മുകളില്‍ പ്രായമുള്ള ആരെങ്കിലും വാക്‌സിനെടുക്കാനുണ്ടെങ്കില്‍…
Read Moreകേരളത്തിൽ വീണ്ടും സിക വൈറസ് ബാധ; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 46 പേർക്ക്
തിരുവനന്തപുരം: കേരളത്തിൽ ഇന്നലെ രണ്ട് പേർക്ക് കൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം കുമാരപുരം സ്വദേശിയായ 42 കാരനും, കൊല്ലം കൊട്ടാരക്കര സ്വദേശിനിയായ മുപ്പതുകാരിക്കുമാണ് സിക വൈറസ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. സംസ്ഥാനത്ത് ഇതുവരെ 46 പേർക്കാണ് സിക വൈറസ് സ്ഥിരീകരിച്ചത്. അഞ്ച് പേരാണ് നിലവിൽ രോഗികളായിട്ടുള്ളത്. ഹോം ഉയരന്റീനിൽ ആണെന്നും എല്ലാ രോഗ ബാധിതരുടെയും ആരോഗ്യനില തൃപ്തികരമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
Read Moreപ്രളയം തകർത്ത ആതുരാലയം ഇനി രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം
മലപ്പുറം: രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം എന്ന ഖ്യാതി ഇനി മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന് സ്വന്തം. 2018ലെ പ്രളയം തകർത്ത ആതുരാലയം പത്തു കോടി രൂപ ചെലവഴിച്ച് പുനർനിർമിക്കുകയായിരുന്നു. ഡോ. ഷംസീർ വയലിന്റെ നേതൃത്വത്തിൽ വി. പി. എസ്. ഹെൽത്ത് കെയറാണ് പുനർനിർമിച്ച് സർക്കാരിന് കൈമാറിയത്. ആശുപത്രിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് (ജൂലൈ 24) നിർവഹിക്കും. മദ്രാസ് ഐഐടിയിലെ വിദഗ്ധരാണ് കെട്ടിടത്തിന്റെ ഘടന തയ്യാറാക്കിയത്. തൃശൂർ ഗവ. എൻജിനിയറിങ് കോളേജിലെ ആർക്കിടെക്ചർ വിദ്യാർഥികളാണ് കെട്ടിട രൂപകൽപന…
Read Moreആശങ്ക ഉയർത്തി സിക വൈറസ്; കേരളത്തിൽ 3 പേര്‍ക്ക് കൂടി സിക്ക സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തിൽ 3 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം ആനയറ സ്വദേശി (26), ആനയറ സ്വദേശിനി (37), പേട്ട സ്വദേശിനി (25) എന്നിവര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 41 പേര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 5 പേരാണ് നിലവില്‍ രോഗികളായുള്ളത്. രോഗംബാധിച്ച എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read Moreകേരളത്തിൽ രണ്ട് പേർക്ക് കൂടി സിക വൈറസ് ബാധ
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് രണ്ട് പേർക്ക് കൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്നും തിരുവനന്തപുരം ജില്ലയിലെ രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിൽ ആകെ സിക വൈറസ് ബാധിച്ചവരുടെരുടെ എണ്ണം 37 ആയി. എന്നാൽ, സിക വൈറസ് ബാധ ഏറ്റവർ ആശങ്കപ്പെടേണ്ട കാര്യം ഇല്ലെന്ന് തിരുവനന്തപുരം നഗരസഭാ മേയർ ശ്രീമതി ആര്യാ രാജേന്ദ്രൻ പറഞ്ഞു. വരും ആഴ്ച നഗരത്തിലെ എല്ലാ വാർഡുകളിലെ ശുചീകരണവും ഓഫീസുകളിലെ ശുചീകരണവും നടത്തുമെന്ന് മേയർ അറിയച്ചു. ഒരു വാർഡിനെ 7 ആയി തിരിച്ചാണ് പ്രവർത്തനങ്ങൾ നടത്തുക എന്നും…
Read Moreകേരളത്തിൽ ലോക്ക് ഡൗണ്‍ ഇളവുകള്‍ നാളെ മുതല്‍
ബെംഗളൂരു: കേരളത്തിൽ ഇന്നും വാരാന്ത്യ ലോക്ക് ഡൗണിന്റെ നിലവിലുള്ള നിയന്ത്രണങ്ങൾ തുടരും. സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഇളവുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേരുന്ന കൊവിഡ് അവലോകന യോഗത്തില്‍ കൂടുതല്‍ ഇളവുകള്‍ സംബന്ധിച്ച കാര്യത്തില്‍ തീരുമാനം ഉണ്ടാകും. ബലി പെരുന്നാള്‍ പ്രമാണിച്ച് മൂന്ന് ദിവസത്തേക്ക് ലോക്ക് ഡൗണിലും നിയന്ത്രണങ്ങളിലും സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചത് സംസ്ഥാനത്ത് ചർച്ച വിഷയം ആയിരുന്നു. ഞായർ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് കൂടുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ കൂടാതെ തുണിക്കട, ചെരുപ്പ് കട,…
Read Moreസിക വൈറസ്; ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി.
തിരുവനന്തപുരം: കേരളത്തിൽ സിക വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു, ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. സിക രോഗ രക്ഷക്കായി വീടുകളും സ്ഥാപനങ്ങളും കൊതുകില്‍ നിന്നും മുക്തമാക്കേണ്ടത് വളരെ അത്യാവശ്യമാണെന്നും ,നിര്‍ബന്ധമായും ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആയി കണ്ടു വീടും പരിസരവും കൊതുകില്‍ നിന്നും മുക്തമാക്കണമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. ഗർഭിണികൾ സിക വൈറസിനെതിരെ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ആദ്യ മാസങ്ങളില്‍ വൈറസ് ബാധിച്ചാല്‍ ഗര്‍ഭസ്ഥ ശിശുവിന് തലച്ചോറിനെ ബാധിക്കുന്ന മൈക്രോസെഫാലി എന്ന വൈകല്യം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.…
Read Moreകേരളത്തിലിന്നു ഒരാൾക്കുകൂടെ സിക വൈറസ് സ്ഥിരീകരിച്ചു.
തിരുവനന്തപുരം: കേരളത്തിൽ ഒരാൾക്ക് കൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്നയച്ച സാമ്പിളുകളിൽ ഒന്നിലാണ് 73 കാരിയായ തിരുവനന്തപുരം സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിൽ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പത്തൊൻപതായി. കഴിഞ്ഞ ദിവസം ഒരു വവയസ്സ് പ്രായമായ കുഞ്ഞിനുൾപ്പടെ ഉൾപ്പെടെ മൂന്ന് പേർക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. കേരളത്തിലെ സിക വൈറസ് ബാധിത മേഖലകളിൽ കേന്ദ്ര സംഘം സന്ദർശനം നടത്തി. ആനയറ, പാറശാല എന്നിവിടങ്ങളിലാണ് കേന്ദ്ര സംഘം സന്ദർശനം നടത്തിയത്. ഗർഭണികളിലെ വൈറസ് ബാധ വേഗത്തിൽ കണ്ടെത്തണമെന്നും പ്രതിരോധ…
Read More