ബെംഗളൂരു: സംസ്ഥാനത്തെ 190 അഭിഭാഷകരും 16 ജുഡീഷ്യൽ സ്റ്റാഫ് അംഗങ്ങളും കഴിഞ്ഞ മാസം കോവിഡ് ബാധിച്ച് മരിച്ചു എന്ന് കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക പറഞ്ഞു. ഇതുകൂടാതെ, 19 ജുഡീഷ്യൽ ഓഫീസർമാർക്കും 660 സ്റ്റാഫ് അംഗങ്ങൾക്കും വൈറസ് ബാധിച്ചു എന്നും അവരിൽ ഭൂരിഭാഗവുംസുഖം പ്രാപിച്ചു എന്നും അദ്ദേഹം അറിയിച്ചു. കോവിഡ് തടയാനുള്ള ഒരു നടപടി എന്ന നിലയിൽ, കോടതികൾ ചുരുങ്ങിയ തോതിൽ പ്രവർത്തിക്കേണ്ടി വന്നിരുന്നു. ഇത് വ്യവഹാരികൾക്ക്, പ്രത്യേകിച്ച് ദരിദ്രർക്ക്, നീതിക്കായി കാത്തിരിക്കുന്ന തൊഴിലാളിവർഗത്തിനും ജയിലുകളിൽ കഴിയുന്നവർക്കും നീതി ലഭിക്കാനുള്ള ശരിയായ നടപടിയല്ലെന്ന് ജസ്റ്റിസ് ഓക…
Read More