ജീവനക്കാര്‍ക്ക് നിർബന്ധിത വാക്‌സിനെ പിന്തുണച്ച് ഹൈകോടതി

ബെംഗളൂരു: വാണിജ്യ വ്യവസായ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്തു നല്‍കിയ ഹര്‍ജിക്കെതിരെ കര്‍ണാടക ഹൈകോടതി. വാക്‌സിന്‍ സ്വീകരിക്കുന്നത് സംബന്ധിച്ച് ഹർജി സമര്‍പ്പിച്ച് പൊതുജനത്തെ തെറ്റിധരിപ്പിക്കുകയാണെന്നും പരാതിക്കാരന്‍ ഹരജി പിന്‍വലിക്കാത്ത പക്ഷം കനത്തപിഴ ഈടാക്കിമെന്നും ഹര്‍ജി റദ്ദാക്കേണ്ടി വരുമെന്നും ഹൈക്കോടതി വ്യക്തമാക്കി. അഭിഭാഷകനായ സൈദ് ഷൂജാത് മെഹ്ദി ആണ് ബി.ബി.എം പി. പുറപ്പെടുവിച്ച ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ ഹർജി നല്‍കിയത്. ജീവനക്കാര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കിയ നടപടി ശരിയല്ലെന്ന് വാദിച്ചപ്പോള്‍ വാക്‌സിനേഷന്‍ കാമ്പയിന്‍ പൊതു ജനങ്ങളുടെ ആരോഗ്യത്തിന് വേണ്ടിയാണെന്ന് കോടതി പറഞ്ഞു. ചീഫ്…

Read More

“ശൗചാലയങ്ങളുടെ അവസ്ഥയെ സംബന്ധിച്ച് സർവേ നടത്തുക”

ബെംഗളൂരു: നഗരത്തിലെ ശൗചാലയങ്ങളുടെ എണ്ണം, ജല ലഭ്യത ഉൾപ്പെടെയുള്ള അവയുടെ അവസ്ഥകൾ, അവ സ്ഥിരമായി വൃത്തിയാക്കുന്നുണ്ടോ ഇല്ലയോ തുടങ്ങിയ വിവരങ്ങൾ സംബന്ധിച്ച് സർവേ നടത്താൻ കർണാടക സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയോട് (കെഎസ്എൽഎസ്എ) സംസ്ഥാന ഹൈക്കോടതി ചൊവ്വാഴ്ച ഉത്തരവിട്ടു. സിറ്റി ആസ്ഥാനമായുള്ള ലെറ്റ്സ്കിറ്റ് ഫൗണ്ടേഷൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജികൾ കേൾക്കുന്നതിനിടെയാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ, ജസ്റ്റിസ് സച്ചിൻ ശങ്കർ മഗാദം എന്നിവരുടെ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. നാലാഴ്ചയ്ക്കുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും റിപ്പോർട്ടിന്റെ പകർപ്പ് ബന്ധപ്പെട്ട അധികാരികൾക്ക് നൽകാനും കെഎസ്എൽഎസ്എയുടെ മെമ്പർ സെക്രട്ടറിയോട് കോടതി നിർദ്ദേശിച്ചു. കൂടുതൽ വിചാരണ2021…

Read More

പൊതു താല്പര്യ ഹർജി; പോലീസിനോട് സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി

ബെംഗളൂരു: നടപ്പാതകളിൽ വാഹനം നിർത്തുന്നതിനെതിരേ ബെംഗളൂരു സിറ്റി പോലീസ് എന്തൊക്കെ നടപടികൾ സ്വീകരിച്ചു എന്ന് ഉടൻ സത്യവാങ്ങ് മൂലം സമർപ്പിക്കണമെന്ന് ജയനഗർ പോലീസിന് കർണാടക ഹൈക്കോടതിയുടെ നിർദേശം. വാഹനം നടപ്പാതകളിൽ നിർത്തുന്നത് കാൽനട യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നഗരത്തിലെ ഒരു സന്നദ്ധ സംഘടന സമർപ്പിച്ച പൊതുതാത്‌പര്യഹർജി പരിഗണിക്കുകയായിരുന്നു ഹൈകോടതി. നടപ്പാതകളിൽ വാഹനം നിർത്തിയിരിക്കുന്നതിന്റെ ചിത്രങ്ങൾ ഉൾപ്പെടെയാണ് സംഘടന ഹർജി സമർപ്പിച്ചത്. ജയനഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഇത്തരം പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ കണ്ടുവരുന്നതെന്ന് ഹർജിയിൽ പറഞ്ഞു. സ്വകാര്യ ഇന്റർനെറ്റ് സേവനദാതാക്കളും കേബിൾ ടി.വി. ഓപ്പറേറ്റർമാരും…

Read More

കൈക്കൂലി ആരോപണത്തെ തുടർന്ന് യെദിയൂരപ്പക്കെതിരെ ഹൈ കോടതി നോട്ടീസ് അയച്ചു

ബെംഗളൂരു: ബെംഗളൂരു വികസന അതോറിറ്റിയുടെ ഭവന പദ്ധതികൾക്കായുള്ള കരാർ അനുവദിക്കാൻ കൈക്കൂലി വാങ്ങി എന്ന ഹർജിയിൽ കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പക്കും മകൻ ബി.വൈ. വിജയേന്ദ്ര, മുൻ മന്ത്രി എസ്.ടി. സോമശേഖർ എന്നിവർക്കും കർണാടക ഹൈക്കോടതി നോട്ടീസ് അയച്ചു. ഭവന പദ്ധതികൾക്കായുള്ള കരാർ അനുവദിക്കുന്നതിന് സ്വകാര്യ കമ്പനിയിൽ നിന്ന് 12.5 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ഹർജിയിൽ ആരോപിച്ചത്. മലയാളി സാമൂഹിക പ്രവർത്തകൻ ടി.ജെ. അബ്രാഹം ആണ് ഇത് സംബന്ധിച്ച് ഹർജി നൽകിയത്. ഹർജി പരിഗണിച്ച ജസ്റ്റിസ് എസ്. സുനിൽ ദത്ത് യെദിയൂരപ്പാക്കും…

Read More

സംസ്ഥാന സർക്കാരിനെതിരെയുള്ള ഹർജി ഹൈക്കോടതി തള്ളി

ബെംഗളൂരു : എസ്എസ്എൽസി പരീക്ഷകൾ ജൂലൈയിൽ നടത്താനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി തള്ളി. ഓഫ്‌ലൈൻ പരീക്ഷകൾ നടത്താനുള്ള സർക്കാർ തീരുമാനത്തിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു. എസ്എസ്എൽസി പരീക്ഷാ ബോർഡ് ഷെഡ്യൂൾ അടിസ്ഥാനമാക്കി ജൂലൈ 19, 22 തീയതികളിൽ എസ്എസ്എൽസി പരീക്ഷകൾ നടക്കും. പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പൊതുതാൽപര്യ ഹർജി ആയി കണക്കാക്കാൻ ആകില്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന, ജസ്റ്റിസ് ഹഞ്ചേറ്റ് സഞ്ജീവ് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. പരീക്ഷകൾ നടത്തുന്നത്…

Read More
Click Here to Follow Us