ബെംഗളൂരു∙ സിനിമാ സംഭാഷണങ്ങളിലൂടെ മലയാളികളെ ലളിതമായും രസകരമായും കന്നഡയിൽ സംസാരിക്കാൻ പഠിപ്പിക്കുകയാണ് കന്നഡ വിത്ത് ലാംഗ്വേജ് ലാബ് എന്ന യൂട്യൂബ് ചാനലിലൂടെ ഹോമിയോപ്പതി ഡോക്ടറായ അശ്വിൻ. കണ്ണൂർ പഴയങ്ങാടി സ്വദേശിയായ അശ്വിൻ സുകുമാരൻ ആണ് മലയാളികൾക്ക് ഏറെ ഗുണകരമായ ഈ യൂട്യൂബ് ചാനലിനു പിന്നിൽ പ്രവർത്തിക്കുന്നത്. ഹോമിയോപ്പതി പഠനത്തിനായി മംഗളൂരുവിലെ കോളേജിൽ ചേർന്നപ്പോഴാണ് അശ്വിൻ കന്നഡ പഠിച്ചു തുടങ്ങുന്നത് . സംസ്ഥാനത്തെ എല്ലാ കോളേജുകളിലും കന്നഡ പഠനം നിർബന്ധമാക്കിയപ്പോൾ കിട്ടിയ അവസരം അശ്വിന് നന്നായി ഉപയോഗിച്ചു. പരിചരിക്കുന്ന രോഗികളോടും പ്രദേശവാസികളായ സഹപ്രവർത്തകരോടും ആശയവിനിമയം നടത്തി…
Read More