കോഴിക്കോട് : കന്നഡ ചിത്രം ‘കാന്താര’യിലെ ‘വരാഹ രൂപം’ എന്ന ഗാനം കോപ്പിയടിയാണെന്ന് ആരോപിച്ച മ്യൂസിക് ബാന്‍ഡ് തൈക്കുടം ബ്രിഡ്ജ് നല്കിയ ഹര്‍ജി ജില്ല കോടതി തള്ളി. വിഷയത്തില്‍ അധികാരപരിധി ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്. എന്നാല്‍ വരാഹരൂപവുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലാ കോടതി പാസാക്കിയ ഇടക്കാല വിലക്ക് തുടരുകയും ചെയ്യും. കഴിഞ്ഞ മാസമാണ് തൈക്കൂടം ബ്രിഡ്ജ് സിനിമയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. തങ്ങളുടെ നവരസ എന്ന ഗാനം കോപ്പി അടിച്ചാണ് വരാഹരൂപം ഒരുക്കിയത് എന്നായിരുന്നു ബാന്‍ഡിന്റെ ആരോപണം. തൈക്കൂടം ബ്രിഡ്ജിന് വേണ്ടി സുപ്രീംകോടതി…
Read MoreTag: Kannada movie
കാന്താര ഒ ടി ടി റിലീസ് തിയ്യതി പ്രഖ്യാപിച്ചു
റിഷഭ് ഷെട്ടിയുടെ തെന്നിന്ത്യൻ ചിത്രം ‘കാന്താര’ ഒ ടി ടി യിലേക്ക്. കാന്താര നവംബര്‍ 24ന് ആമസോണ്‍ പ്രൈമിലെത്തും. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ച് നായകനായി എത്തിയ ചിത്രം വലിയ രീതിയിലുളള പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു. കെജിഎഫ് നിര്‍മാതാക്കളായ ഹൊംബാലെ ഫിലിംസ് നിര്‍മിച്ച് സെപ്റ്റംബര്‍ 30 ന് റിലീസ് ചെയ്ത ചിത്രം കേരളത്തിലും സൂപ്പര്‍ ഹിറ്റാണ്. സിനിമാരംഗത്തെ പ്രമുഖരെല്ലാം ഇതിനോടകം തന്നെ കാന്താരയെ അഭിനന്ദിച്ചു കഴിഞ്ഞു. സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് നായകനും സംവിധായകനുമായ ഋഷഭ് ഷെട്ടിക്ക് ഒരു സ്വര്‍ണ ചെയിന്‍ സമ്മാനമായി നല്കുകയുമുണ്ടായി. കാന്താര…
Read Moreകാന്താരെ തേടി മറ്റൊരു നേട്ടം കൂടി
ബെംഗളൂരു: മികച്ച അഭിപ്രായവുമായി പ്രദർശനം തുടരുമ്പോൾ മറ്റൊരു നേട്ടം കൂടി കരസ്ഥമാക്കിയിരിക്കുകയാണ് ചിത്രം കാന്താര. കർണാടകയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഹോംബാലെ പ്രൊഡക്ഷൻസിന്റെ ചിത്രം ആയിരിക്കുകയാണ് കാന്താര. നേരത്തെ കെജിഎഫ് 2 ഹോംബാലെയുടെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട ചിത്രം ആയിരുന്നു. കെജിഎഫിന് ലഭിച്ചതിനേക്കാൾ വലിയ സ്വീകാര്യതയാണ് കാന്താരയ്ക്ക് നിലവിൽ ലഭിക്കുന്നത് എന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ഹോംബാലെ പ്രൊഡക്ഷൻ നിർമ്മിച്ച ഈ വർഷത്തെ രണ്ടാമത്തെ ഹിറ്റ് ചിത്രം കൂടിയാണ് കാന്താര. നിന്നിൻഡേൽ, മാസ്റ്റർപീസ്, രാജകുമാര, കെജിഎഫ് 1, യുവരത്ന, കെജിഎഫ്: ചാപ്റ്റർ 2…
Read Moreപുനീത് രാജ്കുമാറിന്റെ അവസാന ചിത്രത്തിന്റെ ട്രയിലർ പുറത്ത് , ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു
അന്തരിച്ച കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാര് അവസാനമായി അഭിനയിച്ച ‘ഗന്ധഡ ഗുഡി’ എന്ന ചിത്രത്തിന്റെ ട്രയിലര്‍ പുറത്തിറങ്ങി. ഡോക്യുഡ്രാമയായി ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അമോഘവര്‍ഷ ജെ.എസ് ആണ്. പുനീതിന്റെ ഭാര്യ അശ്വിനിയാണ് സമൂഹമാധ്യമങ്ങളിലൂടെ ട്രയിലര്‍ കഴിഞ്ഞ ദിവസം പങ്കുവച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രയിലര്‍ ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്. ട്രയിലര്‍ പങ്കുവച്ചപ്പോള്‍ അശ്വിനി മോദിയെ ടാഗ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് അദ്ദേഹം ട്രെയ്ലര് ട്വിറ്ററില്‍ പങ്കുവെച്ചത്. “ലോകത്തെ ലക്ഷക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിലാണ് അപ്പു ജീവിക്കുന്നത്. പ്രതിഭയുടെ ധാരാളിത്തമുള്ള ഒരാള്‍, ഏറെ ഊര്‍ജ്ജമുള്ള, അസാമാന്യ…
Read Moreകന്നഡയിൽ അരങ്ങേറ്റത്തിനൊരുങ്ങി ജയറാം
കന്നഡ സിനിമയിൽ അരങ്ങേറ്റത്തിനൊരുങ്ങി നടൻ ജയറാം. ശിവരാജ്കുമാർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘ഗോസ്റ്റ്’ എന്ന ചിത്രത്തിലൂടെയാണ് നടന്റെ അരങ്ങേറ്റം. സംവിധായകൻ എം ജി ശ്രീനിവാസനാണ് ഇക്കാര്യം അറിയിച്ചത്. നായകനൊപ്പം നിൽക്കുന്ന ശക്തനായ നടനെ ആഗ്രഹിച്ചെന്നും ജയറാം എത്തിയതിൽ സന്തോഷമുണ്ട് എന്നും സംവിധായകൻ പറഞ്ഞു. ഒരുമിച്ച് കാണുമ്പോൾ എല്ലാം ഒരു സിനിമ ചെയ്യണം എന്ന് രണ്ടു പേരും ആഗ്രഹിച്ചിരുന്നു, അങ്ങനെയാണ് ഈ ചിത്രത്തിലേക്ക് എത്തുന്നത്. സാധാരണയായി, ഒരു കഥയ്ക്ക് ഒരു നായകനും ഒരു വില്ലൻ ഉണ്ടാകും. എന്നാൽ ഇവിടെ അങ്ങനെ ഒരു വില്ലനല്ല. ഇരുവശത്തും ഗുണങ്ങളുണ്ട്.…
Read Moreകന്നഡ ചിത്രത്തിൽ വേഷമിട്ട് തമിഴ്നാട് ബിജെപി അധ്യക്ഷൻ
ബെംഗളൂരു : കന്നഡ ചിത്രത്തിൽ വേഷമിട്ട് തമിഴ്നാട് ബിജെപി നേതാവ് അണ്ണാമലൈ. ഇരുകൈകളുമില്ലാതെ നീന്തലിൽ അന്താരാഷ്ട്ര പ്രശസ്തി നേടിയ വിശ്വാസം കെ.എസിന്റെ കഥ പറയുന്ന ചിത്രത്തിൽ നീന്തൽ പരിശീലകനാണ് അണ്ണാമലൈ എത്തുന്നത്. ‘അറബി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അണ്ണാമലൈ അഭിനയിക്കുന്ന എല്ലാ രംഗങ്ങളും ഇതിനോടകം ചിത്രീകരണം പൂർത്തിയായതായി അണിയറ പ്രവർത്തകർ അറിയിച്ചു. ചിത്രത്തിൽ അഭിനയിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് സംവിധായകൻ രാജ്കുമാർ റാവു ബിജെപി നേതാവിനെ സമീപിച്ചപ്പോൾ തന്നെ യാതൊരു മടിയും കൂടാതെ അണ്ണാമലൈ സമ്മതിക്കുകയായിരുന്നു. കൂടാതെ പ്രതിഫലം വാങ്ങാതെയാണ് അറബിയിൽ അദ്ദേഹം അഭിനയിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. ചിത്രത്തിന്റെ…
Read Moreകന്നട സിനിമാ മേഖലയുടെ തലവരമാറ്റി കെ ജി എഫ് 2
യാഷിന്റെ കെജിഎഫ് 2 തിയറ്റുകളില്‍ മുന്നേറുകയാണ്. ഏപ്രിൽ 14 മുതല്‍ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ മറ്റൊരു ചരിത്രം കുറിക്കുക ആയിരുന്നു യാഷ്. ഇപ്പോഴിതാ റിലീസ് ചെയ്ത് പതിനേഴ് ദിവസത്തിനുള്ളില്‍ 1000 കോടി ക്ലബ്ബില്‍ ഇടംനേടിയിരിക്കുകയാണ് ചിത്രം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രങ്ങളുടെ പട്ടികയില്‍ നാലാമത് എത്തിയിരിക്കുകയാണ് കെജി എഫ് 2. ആര്‍ആര്‍ആര്‍, ബാഹുബലി 2, ദംഗല്‍ എന്നീ ചിത്രങ്ങളാണ് കെജിഎഫിന് മുന്നിലുള്ളത്. രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ ആണ് കെജിഎഫ് 2 ന് മുന്‍പ് ഈ വര്‍ഷം ബോക്സ് ഓഫീസില്‍ വന്‍…
Read More