ബെംഗളൂരു: 15,000 കോടി രൂപയുടെ ബെംഗളൂരു സബര്‍ബന്‍ റെയില്‍ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ജൂൺ 20 ന് തറക്കല്ലിടുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു ഗോവിന്ദരാജ് നഗര്‍ നിയോജക മണ്ഡലത്തിലെ സര്‍ക്കാര്‍ ഹയര്‍ പ്രൈമറി സ്‌കൂളില്‍ പണികഴിപ്പിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം . എല്ലാവിധ സൗകര്യങ്ങളോടും കൂടിയ അന്താരാഷ്‌ട്ര നിലവാരത്തിലുളള ഒരു മെഗാ സിറ്റിയായി ബെംഗളൂരുവിനെ വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു . ബെംഗളൂരുവിന്റെ വികസനത്തിനായി നിയമസഭാംഗങ്ങളുടെ ഒരു സംഘത്തെ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും പുതിയ ആധുനിക സൗകര്യങ്ങളോടുകൂടിയ മികച്ച…
Read More