മൈസൂരു; ദസറ ആഘോഷങ്ങളുടെ മുഖ്യ ആകർഷണമായ ജംബോ സവാരിക്കായി മൈസൂരു കൊട്ടാരത്തിൽ ആനകൾക്കായുള്ള പരിശീലനം തുടങ്ങി. കൊട്ടാര വളപ്പിൽ തന്നെയുള്ള കോടി സോമേശ്വര ക്ഷേത്രത്തിലെ പൂജകൾക്ക് ശേഷമാണ് പരിശീലനം തുടങ്ങിയത്. 8 ആനകളാണ് ജംബോ സവാരിയിൽ ഇത്തവണ ഉണ്ടാകുക. അഭിമന്യു എന്ന ആന തന്നെയാണ് ഇത്തവണയും അമ്പാരിയാകുന്നത്. വനം വകുപ്പ് അഡീഷ്ണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ജഗത് റാം, ടി ഹരിലാൽ , ഡപ്യൂട്ടി കൺസർവേറ്റർ കരിലാൽ എന്നിവർ മേൽനോട്ടം വഹിച്ചു. മുൻകാല വർഷങ്ങളിൽ നഗരത്തിലൂടെയായിരുന്ന സവാരി കോവിഡ് കാലമായതിനാൽ കൊട്ടാര വളപ്പിലാണ് ഇത്തവണയും…
Read More