ബെംഗളൂരു: സംസ്ഥാനത്തെ ഐ.പി.എസ് ഉദ്യോഗസ്ഥ ഡി. രൂപയും ഐ.എ.എസ് ഉദ്യോഗസ്ഥ രോഹിണി സിന്ദൂരിയും തമ്മിലെ പോര് രമ്യമായി പരിഹരിക്കാൻ ഒരവസരം കൂടി നൽകി സുപ്രീംകോടതി. ഇരുവരും വിഷയത്തിൽ പരസ്യപ്രതികരണം നടത്തരുതെന്ന് നിർദേശിച്ച കോടതി, രൂപക്കെതിരെ രോഹിണി സിന്ദൂരി നൽകിയ മാനനഷ്ടക്കേസ് സ്റ്റേ ചെയ്ത ഉത്തരവ് നീട്ടുകയും ചെയ്തു. ഇരുകക്ഷികൾക്കും തർക്കം പരിഹരിച്ച് രമ്യതയിലെത്താൻ ഒരവസരം കൂടി ഞങ്ങൾ നൽകുകയാണെന്ന് ബെഞ്ച് വ്യക്തമാക്കി. നേരത്തെ, ഡിസംബർ 15നാണ് രോഹിണി സിന്ദൂരി നൽകിയ മാനനഷ്ടക്കേസിന് കോടതി സ്റ്റേ ഏർപ്പെടുത്തിയത്. മാധ്യമങ്ങൾക്ക് അഭിമുഖങ്ങളോ പരസ്യപ്രസ്താവനകളോ പാടില്ലെന്ന് കോടതി ഇരുവരോടും…
Read MoreTag: IPS
പരസ്പരം പോരടിച്ച് വിലപ്പെട്ട വർഷങ്ങൾ പാഴാക്കരുതെന്ന് രോഹിണിയോടും രൂപയോടും കോടതി
ന്യൂഡൽഹി: പരസ്പരം ആക്ഷേപങ്ങൾ ചൊരിഞ്ഞ സംസ്ഥാനത്തെ രണ്ട് വനിതാ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് സുപ്രീം കോടതിയുടെ നിർദേശം. നിങ്ങൾ ഇങ്ങനെ പോരടിച്ചാൽ ഭരണം എങ്ങനെ നടക്കുമെന്ന് ഉദ്യോഗസ്ഥരോട് സുപ്രീം കോടതി ചോദിച്ചു. ഐഎഎസ് ഉദ്യോഗസ്ഥ രോഹിണി സിന്ദൂരിക്കെതിരെ ഐപിഎസ് ഉദ്യോഗസ്ഥ ഡി രൂപ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ആക്ഷേപകരമായ കാര്യങ്ങൾ നീക്കം ചെയ്യാൻ ഇന്ന് വരെ സമയം അനുവദിച്ചു. പോസ്റ്റുകൾ എല്ലാം നീക്കം ചെയ്യാൻ പ്രയാസം നേരിട്ടാൽ പരാമർശങ്ങൾ എല്ലാം പിൻവലിക്കുന്നുവെന്ന കുറിപ്പ് ഇടണമെന്ന് കോടതി നിർദേശിച്ചു. വിലപ്പെട്ട വർഷങ്ങൾ പാഴാക്കരുതെന്നും കോടതി…
Read Moreഐ.പി.എസ് ഓഫീസർ രൂപയ്ക്കെതിരെ അപകീർത്തി കേസ്
ബെംഗളൂരു:ഐ.പി.എസ്. ഓഫീസര്‍ ഡി. രൂപയുടെ പേരില്‍ ക്രിമിനല്‍ അപകീര്‍ത്തിക്കേസ് രജിസ്റ്റര്‍ചെയ്യാന്‍ ബെംഗളൂരു അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ഉത്തരവിട്ടു. ഐ.എ.എസ്. ഓഫീസര്‍ രോഹിണി സിന്ദൂരി നല്കിയ സ്വകാര്യ ഹര്‍ജിയിലാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞമാസമാണ് രൂപയും രോഹിണിയും തമ്മിലുള്ള പോര് പുറത്തേക്കുവന്നത്. രോഹിണിക്കുനേരെ അഴിമതിയാരോപണവും വ്യക്തിപരമായ ആരോപണങ്ങളും ഉന്നയിച്ച് രൂപ സാമൂഹികമാധ്യമത്തിലൂടെയാണ് ഇതിന് തുടക്കമിട്ടത്. രോഹിണിയുടെ സ്വകാര്യ ചിത്രങ്ങളും പോസ്റ്റു ചെയ്തിരുന്നു. ഇത് തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് രോഹിണി കോടതിയെ സമീപിച്ചത്. രൂപയ്ക്ക് വക്കീല്‍നോട്ടീസയക്കുകയും ചെയ്തു. ഐ.എ.എസ്.-ഐ.പി.എസ്. ഓഫീസര്‍മാരുടെ പോര് സര്‍ക്കാരിന് തലവേദനയായിരുന്നു. ഇരുവരെയും മറ്റുചുമതലകള്‍…
Read Moreരൂപയ്ക്കും രോഹിണിയ്ക്കും സ്ഥലം മാറ്റം, പുതിയ ചുമതലകൾ ഇല്ല
ബെംഗളൂരു: സമൂഹമാധ്യമങ്ങളിലൂടെ പരസ്പരം ചളിവാരിയെറിഞ്ഞ ഐഎഎസ് – ഐപിഎസ് വനിതാ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് സര്‍ക്കാര്‍. കരകൗശല വികസന കോര്പറേഷന് എംഡി ഡി.രൂപയെയും ദേവസ്വം കമ്മിഷണര്‍ രോഹിണി സിന്ധൂരിയെയും മറ്റു ചുമതലകള്‍ നല്‍കാതെ സ്ഥലം മാറ്റി. ഇരുവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും നടപടിയെടുക്കാനും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കര്‍ശന നടപടി സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി രൂപയും രോഹിണിയും തമ്മിലുള്ള പോര് സര്‍ക്കാരിന് തലവേദന സൃഷ്ടിച്ചിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥയായ രോഹിണി സിന്ധൂരിയുടെ…
Read Moreനഗ്നചിത്രങ്ങൾ അയച്ചു എന്നുള്ള സ്ക്രീൻഷോട്ടുമായി രൂപ, വനിതാ ഉദ്യോഗസ്ഥരുടെ പോര് മുറുകുന്നു
ബെംഗളൂരു: കർണാടകത്തിലെ വനിതാ ഐ.എ.എസ്., ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ സാമൂഹികമാധ്യമങ്ങളിലൂടെയുള്ള ചെളിവാരിയേറ് തുടരുന്നു. രണ്ടു ദിവസത്തെ ആരോപണങ്ങൾക്ക് പിന്നാലെ മൂന്നാം ദിവസവും ഡി.രൂപ മൊദുഗിൽ ഐ.പി.എസ് ഫെയ്സ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തി. ഐ.എ.എസ്. ഉദ്യോഗസ്ഥയായ രോഹിണി സിന്ദൂരി നഗ്നചിത്രങ്ങൾ അയച്ചു നൽകിയെന്ന് ആരോപിച്ചാണ് തിങ്കളാഴ്ച ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. അയച്ചു നൽകിയ നഗ്നചിത്രങ്ങൾ പിന്നീട് ഡിലീറ്റ് ചെയ്തതാണെന്ന് അവകാശപ്പെട്ട് ഒരു സ്ക്രീൻഷോട്ടും ഇവർ പങ്കുവെച്ചിട്ടുണ്ട്. ചില സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തും ‘അതിമനോഹര’മാണെന്നുള്ള ഒരു മറുപടിയുമാണ് സ്ക്രീൻഷോട്ടിലുള്ളത്. അതേസമയം, ആർക്കാണ് ഈ സന്ദേശം അയച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല. ഡിലീറ്റ് ചെയ്ത നഗ്നചിത്രങ്ങളെക്കുറിച്ച്…
Read Moreഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ പ്രശ്നത്തിൽ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി
ബെംഗളൂരു: കര്‍ണാടകയില്‍ ഐഎഎസ് വനിതാ ഉദ്യോഗസ്ഥയുടെ സ്വകാര്യചിത്രങ്ങള്‍ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ പുറത്തുവിട്ട സംഭവത്തില്‍ മുന്നറിയിപ്പുമായി സംസ്ഥാന ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര. ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രിയോടും പോലീസ് മേധാവിയോടും ചര്‍ച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു. അവര്‍ക്കെതിരെ നടപടിയെടുക്കും. അവര്‍ രണ്ടുപേരും വളരെ മോശമായ രീതിയിലാണ് പെരുമാറുന്നത്. സാധാരണക്കാര്‍ പോലും തെരുവില്‍ ഇങ്ങനെ സംസാരിക്കില്ല. അവരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ അവര്‍ എന്ത് വേണമെങ്കിലും ചെയ്യട്ടെ, പക്ഷേ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരുന്നത് ശരിയല്ല – മന്ത്രി പറഞ്ഞു. ദേവസ്വം കമ്മീഷണറും ഐഎഎസ്…
Read More