ബെംഗളൂരു : 4 ദിവസം നീണ്ടു നിൽക്കുന്ന ഇന്ത്യ ആർട്ട് മേള നാളെ അവസാനിക്കും. 400 ഓളം കലാകാരന്മാർ പങ്കെടുത്ത ഇന്ത്യ ആർട്ട് മേള കുമാരകൃപ റോഡിലെ ചിത്രകലാപരിഷത്ത് ആർട്ട് ഗാലറിയിലായിരുന്നു നടക്കുന്നത് . മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ എസ്.എം.കൃഷ്ണ ഉദ്ഘാടനം ചെയ്ത പ്രദർശനം 25 ഗാലറികളിലും സ്റ്റാളുകളിലുമായി 3000 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. നാളെയാണ് പ്രദർശനത്തിന്റെ അവസാനനാൾ. കന്യാകുമാരി മുതൽ കാശ്മിർ വരെയുള്ളവരുടെ പങ്കാളിത്തതിനു പുറമേ സിംഗപ്പൂരിൽ നിന്നു വരെയുള്ള കലാകാരന്മാർ സൃഷ്ടികളുമായി പ്രദർശനത്തിന് എത്തിയിരുന്നു. സമകാലീന ചിത്ര, ശിൽപകലാ രംഗത്തെ മുന്നേറ്റങ്ങളെ…
Read More