ലാൽബാഗിലെ സ്വാതന്ത്ര്യദിന പുഷ്പമേള ഇന്ന് സമാപിക്കും.കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മാത്രം രണ്ട് ലക്ഷത്തിലധികം പേർ മേള കാണാനെത്തി

ബെംഗളൂരു ∙ ലാൽബാഗിലെ സ്വാതന്ത്ര്യദിന പുഷ്പമേള ഇന്ന് സമാപിക്കും. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മാത്രം രണ്ട് ലക്ഷത്തിലധികം പേർ മേള കാണാനെത്തിയെന്നാണു കണക്ക്. ഗ്ലാസ് ഹൗസിൽ തീർത്ത കന്നഡ രാഷ്ട്ര കവി കുവേമ്പുവിന്റെ കവിശാലയാണ് കൂടുതൽ പേരെ ആകർഷിക്കുന്നത്. തിരക്കേറിയതോടെ നാല് പ്രവേശനകവാടങ്ങളിലും കൂടുതൽ ടിക്കറ്റ് കൗണ്ടറുകൾ തുറന്നു. ലാൽബാഗ് മെട്രോ സ്റ്റേഷൻ വന്നതോടെ വെസ്റ്റ് ഗേറ്റിലൂടെയാണ് കൂടുതൽ പേരും മേളയ്ക്കെത്തുന്നത്.

Read More
Click Here to Follow Us