വെള്ളത്തിന്റെ നിരക്കുവർധിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

ബെംഗളൂരു : ബെംഗളൂരുവിൽ വെള്ളത്തിന്റെ നിരക്കുവർധിപ്പിക്കാനൊരുങ്ങി സർക്കാർ. ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവെറേജ് ബോർഡ് നേരിടുന്ന സാമ്പത്തികപ്രതിസന്ധി കണക്കിലെടുത്താണ് നിരക്കുവർധിപ്പിക്കുന്നത്. കഴിഞ്ഞ 14 വർഷമായി നിരക്കുവർധിപ്പിച്ചിട്ടില്ലെന്നും അതിനാൽ ബി.ഡബ്ല്യു.എസ്.എസ്.ബി.യുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നതായും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. നിരക്കുവർധന ഒഴിച്ചുകൂടാനാവാത്തതാണ്. സാമ്പത്തികപ്രതിസന്ധി കാരണം ജീവനക്കാർക്ക് ശമ്പളംകൊടുക്കാനും വൈദ്യുതി ബിൽ അടയ്ക്കാനും ബോർഡ് ബുദ്ധിമുട്ടുകയാണ്. നഗരത്തിൽ ജലവിതരണമുറപ്പാക്കാൻ വിതരണശൃംഖല വ്യാപിപ്പിക്കേണ്ടതുണ്ട്. വായ്പകളെടുത്താണ് ഇവ സാധ്യമാക്കുന്നത്. നിരക്കുവർധനകൂടാതെ ജല അതോറിറ്റിക്ക് അധികകാലം മുന്നോട്ടുപോകാനാവില്ലെന്നും ശിവകുമാർ പറഞ്ഞു. വിവിധവിഭാഗത്തിലുള്ള ഉപഭോക്താക്കൾക്ക് നിരക്കുവർധനവ് ഒരുപോലെയായിരിക്കില്ലെന്നും മന്ത്രി സൂചിപ്പിച്ചു. കഴിഞ്ഞ…

Read More

സംസ്ഥാനത്ത് പാൽ വില വീണ്ടും കൂട്ടുന്നു 

ബെംഗളൂരു : സംസ്ഥാനത്ത് പാൽവില വീണ്ടും ഉയർന്നേക്കും. ക്ഷീര കർഷകരും കർണാടക മിൽക്ക് ഫെഡറേഷനും വിലയുയർത്തണമെന്നാവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചതായും ജനുവരിയിൽ ഇക്കാര്യം പരിഗണിക്കുമെന്നും മന്ത്രി കെ. വെങ്കടേഷ് പറഞ്ഞു. മിൽക്ക് ഫെഡറേഷൻ അഞ്ചുരൂപയാണ് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നതെങ്കിലും സർക്കാർ മൂന്നുരൂപയെങ്കിലും വർധിപ്പിക്കാൻ തയ്യാറാകുമെന്നാണ് വിവരം. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനും പാൽവില ലിറ്ററിന് മൂന്നുരൂപ വർധിപ്പിച്ചിരുന്നു. കാലിത്തീറ്റയുടെ വില വർധിച്ചതും ഉത്പാദനം കുറഞ്ഞതും ചൂണ്ടികാട്ടിയാണ് ക്ഷീരകർഷകർ വില വർധന ആവശ്യപ്പെട്ടിരുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ ഒരു ലിറ്റർ പാലിന് 48 രൂപമുതൽ 51 രൂപവരേയാണ് ഈടാക്കുന്നതെന്നും കെ.എം.എഫ്. ചൂണ്ടിക്കാട്ടുന്നു.…

Read More

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള സ്വകാര്യ ബസ് നിരക്ക് കുത്തനെ കൂട്ടി 

ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ച്‌ ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്കുള്ള സ്വകാര്യ ബസുകളില്‍ ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു. പതിവ് നിരക്കിനേക്കാള്‍ ഇരട്ടിയിലധികമാണ് മിക്ക സ്വകാര്യബസുകളും ഈടാക്കുന്നത്. യാത്രത്തിരക്ക് കൂടുതലുള്ള സെപ്റ്റംബര്‍ ആറിന് ബെംഗളൂരുവില്‍നിന്ന് എറണാകുളത്തേക്ക് 4,500 രൂപയാണ് ഏറ്റവും കൂടിയ നിരക്ക്. അതേസമയം, ഈ ദിവസം വിമാനത്തില്‍ രണ്ടായിരത്തിനും നാലായിരത്തിനും ഇടയിലാണ് ടിക്കറ്റ് നിരക്ക്. എറണാകുളത്തേക്ക് സാധാരണ ദിവസങ്ങളില്‍ 800 രൂപ മുതല്‍ 2,500 രൂപ വരെയാണ് സ്വകാര്യബസുകള്‍ ഈടാക്കിയിരുന്നത്. സെപ്റ്റംബര്‍ രണ്ടിനും ഏഴിനുമിടയിലാണ് ഓണാവധി പ്രമാണിച്ച്‌ കൂടുതല്‍ മലയാളികളും നാട്ടിലേക്കു പോകുന്നത്. അവധി അടുത്തുവരുമ്പോള്‍ യാത്രത്തിരക്ക് കൂടുന്നതിനാല്‍…

Read More
Click Here to Follow Us