ഭാര്യയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് അറസ്റ്റിൽ

ബെംഗളൂരു: കെങ്കേരിക്ക് സമീപം 26കാരിയായ വീട്ടമ്മയെ വീടിന്റെ മേൽക്കൂരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രഞ്‌ജിതയുടെ രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്ന്‌ പോലീസ്‌ ആത്മഹത്യാ പ്രേരണക്കുറ്റത്തിന്‌ ഭർത്താവ്‌ മഞ്ജുനാഥിനെ അറസ്‌റ്റ്‌ ചെയ്‌തു. രഞ്ജിതയും മഞ്ജുനാഥും പ്രണയത്തിലാവുകയും മാതാപിതാക്കളുടെ എതിർപ്പ് അവഗണിച്ച് 2018ൽ വിവാഹിതരാകുകയും ചെയ്തവരാണ്. കുറച്ച് മാസങ്ങൾക്ക് മുമ്പ് രഞ്ജിത രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയ നേരത്തു കുറച്ചുകാലം മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ആഴ്ചയാണ്, അവൾ മടങ്ങിയെത്തിയത്. എന്നാൽ മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തിന്റെ പേരിൽ മഞ്ജുനാഥുമായി രഞ്ജിത വഴക്കിടുന്നത് കേട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്. ബുധനാഴ്ച രാവിലെ…

Read More
Click Here to Follow Us