യാത്രക്കാർക്ക് തലവേദനയായി വെളിച്ചമില്ലാത്ത ഹൂഡി റെയിൽവേ അണ്ടർപാസ്

ബെംഗളൂരു: ഹൂഡി റെയിൽവേ സ്‌റ്റേഷനു സമീപമുള്ള റെയിൽവേ അണ്ടർപാസിൽ  മതിയായ വെളിച്ചമില്ലാത്തത് ഇതുവഴിയുള്ള രാത്രിയാത്ര യാത്രക്കാർക്ക് അപകടകരമാക്കുന്നു. റെയിൽവേയാണ് അടിപ്പാതകൾ നിർമ്മിച്ചതെങ്കിലും, അവ പിന്നീട് ബിബിഎംപിക്ക് കൈമാറിയിരുന്നു . അപ്പാർട്ട്‌മെന്റിലെ വീട്ടുജോലിക്കാരി അണ്ടർപാസിനടുത്ത് വെച്ച് ആക്രമിക്കപ്പെട്ടതായി  അണ്ടർപാസിന് സമീപം സ്ഥിതിചെയ്യുന്ന ഒരു അപ്പാർട്ട്‌മെന്റിലെ താമസക്കാരൻ പറഞ്ഞു. “ഇവിടെ ലൈറ്റിംഗ് ആവശ്യമാണ്. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ സ്ത്രീ യാത്രക്കാർക്ക് ഈ വഴി തീർത്തും സുരക്ഷിതമല്ല, ” എന്ന് ഒരു യാത്രക്കാരൻ  പറഞ്ഞു. ഈ വഴിയിലൂടെ കടന്നുപോകുന്നവരിൽ നിന്ന് അക്രമികകൾ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്നതായും വഴിയിൽ വണ്ടികൾ നിർത്തിയിട്ട് അതിലിരുന്ന് മദ്യപിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു.

Read More
Click Here to Follow Us