ഹിന്ദി ബിഗ് ബോസിലേക്ക് തനിക്ക് ക്ഷണം വന്നതായി മലയാളം ബിഗ് ബോസ് താരം റോബിന് രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍. തനിക്ക് ഹിന്ദി ബിഗ് ബോസിലേക്ക് ക്ഷണം വന്നിരുന്നുവെന്നും ഹിന്ദി അറിയില്ലാത്തതുകൊണ്ട് പോയില്ലെന്നുമാണ് റോബിന് പറയുന്നത്. എന്‍ഗേജ്മെന്റിന് റോബിന് അലറിയത് ഏറെ ട്രോളുകള്‍ക്ക് ഇടയാക്കിയിരുന്നു. ഈ പരിഹാസങ്ങള്‍ക്കും റോബിന് മറുപടി പറഞ്ഞു. അന്ന് അലറിയത് പോലെ കല്യാണത്തിനും പ്രതീക്ഷിക്കാമെന്നും റോബിന് പുതിയ അഭിമുഖത്തില്‍ പറഞ്ഞു. ഇത് എന്റെ വ്യക്തിപരമായ ഒരു ആഘോഷം ആണ് അതിൽ ഞാൻ എങ്ങനെയാണോ അത് പോലെ പെരുമാറുമെന്നും റോബിൻ പറഞ്ഞു.
Read More