സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സമ്പ്രദായം നവീകരിക്കും

ബെംഗളൂരു: ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനത്തിൽ സുതാര്യത ഉറപ്പാക്കാൻ നിരവധി സംവിധാനങ്ങൾ നവീകരിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. കോളേജുകളിൽ ഇംഗ്ലീഷിലും കന്നഡയിലും ആശയവിനിമയം നടത്താൻ വിദ്യാർത്ഥികളെ അനുവദിക്കാൻ തീരുമാനമെടുത്തതായി ഡിപ്പാർട്ട്മെന്റ് ഓഫ് കൊളീജിയറ്റ് ആൻഡ് ടെക്നിക്കൽ എജ്യുക്കേഷൻ (ഡിസിടിഇ) കമ്മീഷണർ പ്രദീപ് പി പറഞ്ഞു. ഇംഗ്ലീഷിലോ കന്നഡയിലോ പരീക്ഷ എഴുതാൻ വിദ്യാർത്ഥികളെ അനുവദിക്കാനും തീരുമാനമെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിട്ടയർ ചെയ്യുന്ന സ്റ്റാഫുകളുടെയും അദ്ധ്യയപകരുടെയും പെൻഷനുമായി ബന്ധപ്പെട്ട കേസുകൾക്കായി ‘അദാലത്ത്’ ട്രാക്കിംഗ് അനുവദിക്കുന്ന നാല് തലങ്ങളുള്ള പരാതി പരിഹാര സംവിധാനവും നവീകരണത്തിൽ ഉൾപ്പെടുത്തുമെന്ന് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി…

Read More
Click Here to Follow Us