ബെംഗളൂരു: കബ്ബൺ പാർക്കിലെ പൈതൃക കെട്ടിടങ്ങളെ പാർക്ക് സോണിൽ നിന്ന് ഒഴിവാക്കാനുള്ള നിർദേശം സർക്കാരിന്റെ മുന്നിലില്ലെന്ന് ഹോർട്ടികൾച്ചർ മന്ത്രി മുനിരത്‌ന കൗൺസിലിനെ അറിയിച്ചു. കബ്ബൺ പാർക്കിലെ സെഞ്ച്വറി ക്ലബ്ബിന്റെ നവീകരണം സുഗമമാക്കുന്നതിന് പാർക്ക് സോണിൽ നിന്ന് ഒഴിവാക്കണമെന്ന വിഷയം ബിജെപി എംഎൽസി തേജസ്വിനി ഗൗഡ ഉന്നയിച്ചിരുന്നു. ക്ലബ്ബ് പാർക്ക് സോണിന്റെ പരിധിയിൽ വരുന്നതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾ നിരോധിച്ചതായും ഗൗഡ പറഞ്ഞു. എന്നാൽ കബ്ബൺ പാർക്കിലെ പൈതൃക നിർമിതികൾ സംരക്ഷിക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നാണ് മന്ത്രി മറുപടിയായി പറഞ്ഞത്. ഞങ്ങൾ ഒരു കെട്ടിടം ഒഴിവാക്കിയാൽ, മറ്റുള്ളവരും പുതിയ…
Read More