ബെംഗളുരു; ശക്തമായ മഴ തുടരുന്നു. കൊപ്പാളിൽ കരകവിഞ്ഞൊഴുകിയ തോട്ടിൽ മുങ്ങി ഒരാളും, 3 പേർ മിന്നലേറ്റുമാണ് മരിച്ചത്. വിജയപുര താലൂക്കിൽ ശകത്മായ മഴയിൽ ഇടിമിന്നലേറ്റ് മല്ലേഷ് (33), ഇദ്ദേഹത്തിന്റെ മകൻ സൊന്നാദ്(10) , ഉപ്പാർ (38) എന്നിവരാണ് മരിച്ചത്. ആടിനെ മേയ്ക്കുന്നതിനിടെയാണ് മൂവർക്കും മിന്നലേറ്റത്. കൊപ്പാളിൽ അഗാസിമുൻദാൻ (68) ഒഴുക്കിൽപെട്ടാണ് മരണപ്പെട്ടത്. അതിശക്തമായ മഴയെ തുടർന്ന് ചിക്കമംഗളുരുവിൽ കവികൽ ഗന്ധി റോഡിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗത സ്തംഭനവും ഉണ്ടായി. ഗഥക്, ബല്ലാരി, റായ്ച്ചൂർ എന്നീ വടക്കൻ കർണ്ണാടകത്തിലും കനത്ത മഴയാണ് പെയ്യുന്നത്. ഹാസൻ ചാമരാജ്…
Read MoreTag: heavy
നഗരത്തിൽ 3 ദിവസത്തേക്ക് മഴക്ക് സാധ്യത
ബെംഗളുരു; മഴ വിട്ടുമാറാതെ നഗരം, ഇന്നും കനത്ത മഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് ദിവസത്തേക്ക് മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കി. ബെംഗളുരുവിൽ അതിശക്തമായ മഴയാണ് നിലവിൽ ലഭിച്ചത്. ഈ മാസം ഇതുവരെ മാത്രം 300 മില്ലീമീറ്ററിലധികം മഴ ലഭിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ബെംഗളുരുവിൽ ഒക്ടോബറിൽ സമീപവർഷങ്ങളിൽ ലഭിക്കുന്നതിനേക്കാളധികം ഏറ്റവും കൂടുതൽ മഴയാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. അടുത്തിടെ പെയിത കനത്ത മഴയിൽ കനത്ത മഴയിൽ ഏതാനും വീടുകൾ, മതിലുകൾ, ഫ്ളാറ്റുകൾ എന്നിവ തകർന്നും നാശനഷ്ടങ്ങൾ രേഖപ്പെടുത്തി.
Read Moreകനത്ത മഴയിലെ വെള്ളക്കെട്ടും മറ്റ് പ്രശ്നങ്ങളും; മുൻകരുതൽ സ്വീകരിക്കാൻ നിർദേശം
ബെംഗളുരു; കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴ സൃഷ്ട്ടിച്ച കെടുതികൾ ജനജീവിതം തടസപ്പെടുത്തിയിരുന്നു. വരും ദിവസങ്ങളിലും മഴ പെയ്യാൻ സാഹചര്യം ഉള്ളതിനാൽ മുൻ കരുതലുകൾ എടുക്കണമെന്ന് ബിബിഎംപി കമ്മീഷ്ണർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. നഗരത്തിന്റെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടുകയും, വാഹനങ്ങൾ ഒഴുകി പോകുകയും ചെയ്തിരുന്നു. കൂടാതെ മരങ്ങൾ ഒടിഞ്ഞ് വീണും ഒട്ടേറെ പ്രശ്നങ്ങളാണ് നേരിടേണ്ടി വന്നത്. കടപുഴകി വീണ മരത്തിലിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചിരുന്നു, തുടർന്ന് ഒടിഞ്ഞു വീഴുന്ന മരങ്ങൾ ഉടനടി നീക്കം ചെയ്യണമെന്നും നിർദേശം നൽകി. കൺട്രോൾ റൂമുകൾ കൃത്യമായി പ്രവർത്തിക്കണമെന്നും…
Read Moreബന്ദിപ്പൂരിൽ കടുവയെ കൊലപ്പെടുത്തിയ സംഭവത്തിൽ വഴിത്തിരിവ്
ബെംഗളുരു; ബന്ദിപ്പൂരിൽ ഏറെ വിവാദമായി തീർന്ന കടുവയെ കൊലപ്പെടുത്തിയ സംഭവത്തിൽ വഴിത്തിരിവ്. അഞ്ചു വയസുള്ള ആൺ കടുവയുടെ ജഡമാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഹൊസഹള്ളി ഗ്രാമത്തിലെ രാജ്പുര ഊരിലെ ചന്ദ്രു എന്നയാളാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ഇയാൾ കെണിയൊരുക്കി കടുവയെ പിടികൂടിയത്. ഹെദിയാല സബ് ഡിവിഷനിലാണ് 5 വയസോളമുള്ള കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. കെണിയിൽ കുടുങ്ങിയതിനെ തുടർന്നുണ്ടായ മുറിവുകളാണ് കടുവയുടെ മരണകാരണമായതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Read More