ബെംഗളുരു; 123 സീറ്റുനേടി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആരുടെയും പിന്തുണയില്ലാതെ സർക്കാരുണ്ടാക്കുമെന്ന് പ്രഖ്യാപിച്ച് എച്ച്ഡി കുമാരസ്വാമി. വോട്ടർമാരുടെ പിന്തുണ നേടാനായി വൈകാരിക പ്രസംഗവുമായാണ് ഇത്തവണ എത്തിയത്. പാർട്ടിക്ക് അഞ്ച് വർഷം സ്വതന്ത്രമായി ഭരിക്കാനുള്ള അവസരം ഉണ്ടാക്കി തരണമെന്നും 2023 ലേത് തന്റെ അവസാന നിയമസഭാ തിരഞ്ഞെടുപ്പ് ആയിരിയ്ക്കുമെന്നും എച്ച്ഡി കുമാരസ്വാമി. മൈസൂരുവിലെ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെത്തിയപ്പോഴാണ് എച്ച്ഡി കുമാരസ്വാമി വോട്ടർമാരുടെ പിന്തുണ അഭ്യർഥിച്ചത്. ദൈവാനുഗ്രഹത്താൽ രണ്ട് തവണ മുഖ്യമന്ത്രിയാകുവാൻ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പ് തന്റെ അവസാനത്തെ നിയമസഭാ തിരഞ്ഞെടുപ്പാണെന്നും എച്ച്ഡി കുമാരസ്വാമി പറഞ്ഞു.…
Read More