ബെംഗളൂരു: കോടികൾ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി മലയാളി ഉൾപ്പെടെ മൂന്നു പേർ പോലീസ് പിടിയിൽ. ബെംഗളൂരു മടിവാള സ്വദേശി വിക്രം, കോട്ടയം സ്വദേശി സിഗിൽ വർഗീസ്, കോയമ്പത്തൂർ സ്വദേശി വിഷ്ണു പ്രിയ എന്നിവരെയാണ് ഹൊളിമാവ് പോലീസ് അറസ്റ്റ് ചെയ്തത്. വിശാഖപട്ടണത്ത് നിന്നുമാണ് പ്രതികളായ സിഗിലും വിഷ്ണു പ്രിയയും ലഹരി വസ്തുക്കൾ എത്തിച്ചുകൊണ്ടിരുന്നത്. പ്രതിയായ വിക്രം ഇത് ആവശ്യക്കാരായ മറ്റ് പലരിലും എത്തിക്കുകയാണ് ചെയ്തിരുന്നത്.
Read More