‘ആദിപുരുഷ്’ പ്രദര്‍ശിപ്പിക്കുന്ന എല്ലാ തീയറ്ററിലും ഒരു സീറ്റ് ഹനുമാനു വേണ്ടി ഒഴിച്ചിടും

മുംബൈ: പ്രഖ്യാപനം മുതല്‍ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് പ്രഭാസ് നായകനാവുന്ന  ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്ന ഈ മിത്തോളജിക്കല്‍ ചിത്രത്തില്‍ സെയ്ഫ് അലി ഖാന്‍, കൃതി സനോണ്‍ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് ഏറെ കൗതുകകരമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന എല്ലാ തീയറ്ററിലും ഒരു സീറ്റ് ഒഴിച്ചിടാനാണ് തീരുമാനം. സിനിമ കാണാന്‍ ഹനുമാനെത്തും എന്ന വിശ്വാസത്തിന്റെ പേരിലാണ് ഇത്. ഹനുമാന്‍ ചിരഞ്ജീവിയാണെന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ രാമനുമായി ബന്ധപ്പെട്ട എല്ലായിടത്തും ഹനുമാന്റെ സാന്നിധ്യമുണ്ടാകുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ…

Read More

ഹനുമാൻ ചേർത്തുപിടിക്കുന്ന ചിത്രം പങ്കുവച്ച്‌ കോൺഗ്രസ്‌

ന്യൂഡൽഹി :നിയമസഭ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ പശ്ചാത്തലത്തിൽ, നേതാക്കളെ ഹനുമാൻ ചേർത്തുപിടിക്കുന്ന ചിത്രം സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച് കോൺഗ്രസ്‌. രാഹുൽ ഗാന്ധി, സിദ്ധരാമയ്യ, ഡി കെ ശിവകുമാർ എന്നിവരെയാണ് ഹനുമാൻ ചേർത്തുപിടിക്കുന്നത്. ഇന്ത്യൻ നാഷനൽ കോൺഫറൻസിന്റെ യഥാർത്ഥ ട്വിറ്റർ അക്കൗണ്ടിലാണ് ഈ ചിത്രം അൽപ സമയം മുൻപ് പങ്കുവെച്ചത്. ജയ് ബജ്‌റംഗ്ബലി എന്നാണ് അടിക്കുറിപ്പ്. ഇന്നലെ ഫലസൂചനകൾ അനുകൂലമാകുന്ന വേളയിൽ, ജന.സെക്രട്ടറി പ്രിയങ്ക ഗാന്ധി ഷിംലയിലെ പ്രസിദ്ധമായ ജഘു ഹനുമാൻ ക്ഷേത്രത്തിൽ പ്രാർത്ഥിക്കുകയും ഭജനയിരിക്കുകയും ചെയ്യുന്ന ചിത്രവും ഇതേ ട്വിറ്റർ അക്കൗണ്ടിൽ വന്നിരുന്നു.

Read More

എച്ച്എഎൽ ഫൈറ്റർ ട്രെയിനർ എയർക്രാഫ്റ്റിൽ നിന്ന് ഹനുമാൻ ചിത്രം നീക്കി

Hanuman on the model of HAL trainer aircraft was removed

ബെംഗളൂരു: എയ്റോ ഇന്ത്യ പ്രദർശനത്തിനെത്തിച്ച ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ്‌ ലിമിറ്റഡിന്റെ (എച്ച്.എ.എൽ.) ട്രയിനര്‍ വിമാന മാതൃകയിൽ പതിച്ച ഹനുമാൻ ചിത്രം വിവാദമായതോടെ നീക്കി. പോർവൈമാനികർക്ക് പരിശീലനം നൽകാനുള്ള പുതുതലമുറ സൂപ്പർസോണിക്ക് ട്രെയിനർ വിമാനമായ ഹിന്ദുസ്ഥാൻ ലീഡ് ഇൻ ഫിഗ്റ്റർ ട്രെയ്‌നറികൾ (എച്ച്.എൽ.എഫ്.ടി.-42) ആണ് ചിത്രം പതിച്ചിരുന്നത്. ഇത് മാറ്റിയതിന്റെ കാരണം ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല. ട്രെയ്നറിന്റെ ആദ്യരൂപം 1960 കളിൽ വികസിപ്പിച്ചപ്പോൾ എച്ച്.എഫ്. 24 മരുത് (വായു) എന്നാണ് പേരിട്ടിരുന്നത്.

Read More

ഹനുമാന്റെ ജന്മസ്ഥലം കർണാടകയിലോ മഹാരാഷ്ട്രയിലോ, തീരുമാനിക്കാൻ ചേർന്ന യോഗത്തിൽ തമ്മിൽതല്ല് 

നാസിക് : ഹനുമാന്റെ ജന്മസ്ഥലം തീരുമാനിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ സന്യാസിമാര്‍ തമ്മില്‍ തല്ലിപ്പിരിഞ്ഞു. ഹനുമാന്റെ ജന്മസ്ഥലം കര്‍ണ്ണാടകയിലെ കിഷ്‌കിന്ധയാണെന്നും മഹാരാഷ്ട്രയിലെ നാസിക്കിനടുത്തുള്ള അഞ്ജ്‌നേരിയാണെന്നും ഇരുവിഭാഗം സന്യാസിമാര്‍ തമ്മില്‍ നേരത്തേ അഭിപ്രായ വ്യത്യാസമുണ്ട്. ഇതില്‍ തീരുമാനമുണ്ടാവാന്‍ ചേര്‍ന്ന യോഗത്തിൽ ആണ് സന്യാസിമാര്‍ തമ്മില്‍ തല്ലിപ്പിരഞ്ഞത്. കിഷ്‌കിന്ധയാണ് ഹനുമാന്റെ ജന്മസ്ഥലമെന്നാണ് ദണ്ഡസ്വാമി ഗോവിന്ദാനന്ദ സരസ്വതി മഹാരാജ് ഉയര്‍ത്തുന്ന വാദം. എന്നാല്‍ ഇതിനെ നാസിക്കില്‍ നിന്നുള്ള സന്യാസിമാര്‍ ശക്തമായി എതിര്‍ക്കുന്നുണ്ട്. ഇവര്‍ ഗോവിന്ദാനന്ദ സരസ്വതിക്കെതിരെ വഴി തടയല്‍ സമരവുമായി രംഗത്തെത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ജന്മസ്ഥലത്തിന്മേല്‍ വാദ പ്രതിവാദം നടത്തി തീരുമാനമുണ്ടാക്കാന്‍…

Read More

നഗരം രാമനവമി ആഘോഷം കേമമാക്കി

ബെംഗളൂരു: ഹിന്ദു കലണ്ടർ അനുസരിച്ച് എല്ലാ വർഷവും ചൈത്ര മാസത്തിലെ ശുക്ല പക്ഷത്തിലെ ഒമ്പതാം ദിവസമാണ് (നവമി) രാമനവമി ആഘോഷിക്കുന്നത്, ഈ വർഷം അത് ഏപ്രിൽ 10 നായിരുന്നു . തിന്മയുടെ മേൽ നന്മയുടെ വിജയത്തിന്റെയും ‘അധർമ്മത്തെ’ തോൽപ്പിക്കാനുള്ള ‘ധർമ്മം’ സ്ഥാപിക്കുന്നതിന്റെയും സൂചനയാണ് ഉത്സവത്തിന്റെ പ്രാധാന്യം. അയോധ്യയിൽ ദശരഥൻ രാജാവിയും കൗസല്യ രാജ്ഞിയും ജന്മം നൽകിയ മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ രാമന്റെയും മൂന്ന് സഹോദരന്മാരായ ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ എന്നിവരുടെയും ആഗമനം ആഘോഷിക്കുന്നുവെന്നാണ് ഐദീഹ്യം, അദ്ദേഹത്തിന്റെ ഉത്തർപ്രദേശിലെ അയോധ്യ രാമക്ഷേത്രം, കേരളത്തിലെ തൃപ്രയാർ ശ്രീരാമക്ഷേത്രം,…

Read More

ഹനുമാന്റെ ജന്മസ്ഥലം കർണാടക ; തേജസ്വി സൂര്യ

ബെംഗളൂരു: ഭഗവാന്‍ ഹനുമാന്റെ ജന്മസ്ഥലം കര്‍ണാടകയാണെന്ന് ബിജെപി എംപി തേജസ്വി സൂര്യ. അഞ്ജനാദ്രി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ജനാദ്രി മലനിരകളാണ് ഹനുമാന്റെ ജന്മസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. ഹനുമാന്റെ ജന്മസ്ഥാനം തിരുമലയിലാണെന്ന ആന്ധ്രാപ്രദേശിന്റെ വാദത്തിനോട് പ്രതികരിക്കുകയായിരുന്നു തേജസ്വി സൂര്യ. ഹനുമാന്റെ ജന്മസ്ഥാനത്തെക്കുറിച്ച്‌ നിരവധി വാദങ്ങള്‍ നിലവിൽ ഉയരുന്നുണ്ട്. എന്നാല്‍, ഹനുമാന്‍ ജനിച്ച കിഷ്‌കിന്ത ഇവിടെയാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയുടെ മേഖലകളിലാണ് രാമായണം രചിച്ച വാത്മീകിയുടെ ജന്മദേശം. ഇതുമായി ബന്ധപ്പെട്ട തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും തേജസ്വി സൂര്യ കൂട്ടിച്ചേര്‍ത്തു. ബിജെപി സംഘടിപ്പിക്കുന്ന ഭാരത്…

Read More
Click Here to Follow Us