ബെംഗളൂരു: കൊല്ലപ്പെട്ട മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കുടുംബം ഭാരത് ജോഡോ യാത്രയുടെ ഭാഗമായി. ഗൗരി ലങ്കേഷ് ഇന്ത്യയുടെ യഥാർത്ഥ ആത്മാവിനെ പ്രതിനിധീകരിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. അവരുടെ ആശയങ്ങൾക്കൊപ്പമാണ് താൻ നിലകൊള്ളുന്നതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി . ഗൗരി ലങ്കേഷിന്റെ അമ്മയും സഹോദരിയും രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തു. ഗൗരി ലങ്കേഷിനെപ്പോലുള്ളവരുടെ ശബ്ദമാണ് ഭാരത് ജോഡോ യാത്രയെന്നും ആ ശബ്ദം ഒരിക്കലും നിശബ്ദമാക്കാനാകില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഗൗരി സത്യത്തിന് വേണ്ടി നിലകൊണ്ടു. ഗൗരി സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്നു,…
Read More