ബെംഗളുരു; ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളിൽ പെയ്യുന്ന ശക്തമായ മഴയെ തുടർന്ന് നഗരപ്രദേശങ്ങളിൽ ഉൾപ്പെടെ കനത്ത വെള്ളപ്പൊക്കം. ബെംഗാൾ ഉൾക്കടലിലും അറബി കടലിലും രൂപപ്പെട്ട ശക്തമായ കാറ്റിനെ തുടർന്ന് മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദക്ഷിണ കന്നഡയിൽ കഴിഞ്ഞ ദിവസം താപനില 36.4 ഡിഗ്രി വരെയായി ഉയർന്നു. എന്നാൽ ഒക്ടോബറിൽ ഇത്ര ഉയർന്ന താപനില സമീപ വർഷങ്ങളിലൊന്നും അനുഭവപ്പെട്ടിട്ടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അപ്രതീക്ഷിതവും തുടർച്ചയായും പെയ്ത മഴ ജനജീവിതത്തെ സ്തംഭിപ്പിച്ചു. കൂടാതെ ദേശീയപാത 66 ലെ പല ഭാഗങ്ങളും…
Read MoreTag: given
കനത്ത മഴയിൽ വ്യാപക നഷ്ടം; മതിലുകൾ ഇടിഞ്ഞു വീണു
ബെംഗളുരു; നഗരത്തിൽ പെയ്തിറങ്ങി കനത്ത മഴ. മഴ ശക്തി പ്രാപിച്ചതോടെ മതിലിടിഞ്ഞ് ഉണ്ടായത് വ്യാപക നഷ്ടമെന്ന് വിലയിരുത്തൽ. താരതമ്യേന തിരക്കേറിയ റോഡുകളിലടക്കം മതിലിടിഞ്ഞു വീണ് നാശനഷ്ടം റിപ്പോർട്ട് ചെയ്തു. കൂടാതെ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നതോടെ പലയിടത്തും വൻ ഗതാഗത കുരുക്ക് രൂപപ്പെടുകയും ചെയ്തു. കനത്ത മഴയിൽ മജസ്റ്റിക് റോഡിലെ ധന്വന്തരി റോഡിലേക്ക് മതിലിടിഞ്ഞ് വീണതിനാൽ വാഹനഗതാഗതം ഒരു വശത്ത് കൂടെ മാത്രമാക്കി നിയന്ത്രിച്ചിട്ടുണ്ട്. സമീപത്തെ ഏതാനും കെട്ടിടങ്ങളും അപകട ഭീഷണി നേരിടുന്നതിനാൽ ഇവിടങ്ങളിലെ കടക്കാരെയും താമസക്കാരെയും ഒഴിപ്പിച്ചു. ഇന്ദിരാ നഗറിലെ എംഇജി സെന്ററിന്റെ…
Read More